പുതിയ കാളിങ്, വിഡിയോ കാളിങ് ഫീച്ചറുകൾ അവതരിപ്പിക്കുകയാണ് വാട്സ്ആപ്. വിഡിയോ കാളിൽ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം.വാട്സ്ആപ് ഗ്രൂപ്പ്ചാറ്റിൽനിന്ന് മറ്റുള്ളവരെ തടസ്സപ്പെടുത്താതെ ആ വിഡിയോ കാളിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവരെ മാത്രം ഇനി തിരഞ്ഞെടുക്കാം. ഇതിലൂടെ ഗ്രൂപ്പിലെ ഒരു മെംബർക്ക് സർപ്രൈസ് പാർട്ടിയോ സമ്മാനമോ നൽകുന്നതുപോലെയുള്ള കാര്യങ്ങൾ ആസൂത്രണംചെയ്യാൻ സാധിക്കും. പുതിയ ഫിൽറ്റർ ഇഫക്ടുകൾ വിഡിയോ കാളുകൾ രസകരമാക്കാൻ പുതിയ അനിമൽ ഇഫക്ടുകൾ അടക്കം പുതിയ ഫിൽറ്ററുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നായ്ക്കുട്ടിയുടെ ചെവി ചേർക്കുന്നതുപോലെ 10 ഇഫക്ടുകളാണ് ഉൾപ്പെടുത്തിയത്. ഡെസ്ക് ടോപ്പിൽ മികച്ച വാട്സ്ആപ് കാളിങ്പുതിയ ഫീച്ചറിൽ, എളുപ്പത്തിൽ ഡെസ്ക്ടോപ് ആപ്പിൽ (വെബ് വാട്സ്ആപ്) വാട്സ്ആപ് കാളുകൾ ആരംഭിക്കുന്നതിനും ഒരു കാൾ ലിങ്ക് സൃഷ്ടിക്കുന്നതിനും നേരിട്ട് ഒരു നമ്പർ ഡയൽ ചെയ്യുന്നതിനും സാധിക്കും. നിലവാരമുള്ള വിഡിയോ കാളുകൾഗ്രൂപ്പ് കാളുകൾക്കും വ്യക്തിഗത കാളുകൾക്കും മികച്ച റെസലൂഷനുള്ള വിഡിയോ ലഭ്യമാകും.