Saturday, December 20, 2025
No menu items!
Homeവാർത്തകൾപുതിയ ഈട് രഹിത ഭവന വായ്‌പയുമായി കേന്ദ്രം

പുതിയ ഈട് രഹിത ഭവന വായ്‌പയുമായി കേന്ദ്രം

കുറഞ്ഞ ഡോക്യു മെന്റേഷൻ ആണ് പ്രധാന ആകർഷണം. മൂന്നാം കക്ഷി ഗ്യാരണ്ടി ഇല്ലാതെ 20 ലക്ഷം രൂപ വരെ നൽകാനാണ് നീക്കം. താഴ്ന്ന ഇടത്തരം വരുമാനക്കാർക്കായാണ് ഈ സീറോ കൊളാറ്റാൽ ഹൗസിംഗ് ലോൺ സ്കീം സർക്കാർ വിഭാവനം ചെയ്‌തിരിക്കു ന്നതെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം ഈ പദ്ധതി എന്ന് ഔദ്യോ ഗികമായി പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ലോ ഇൻകം ഹൗസിംഗിനായുള്ള ക്രെ ഡിറ്റ് റിസ്ക്‌ക് ഗ്യാരണ്ടി ഫണ്ട് സ്‌കീമിലെ (CRGFTLIH) ഭേദഗതികൾ പദ്ധതിക്ക് വഴി യൊരുക്കുമെന്നാണു വിദഗ്‌ധരുടെ വിലയി രുത്തൽ പദ്ധതിക്കു കീഴിൽ വായ്‌പകൾക്ക് 30 വർഷം വരെ തിരിച്ചടവ് സാവകാശം നൽകുമെന്നും പറയപ്പെടുന്നു. ഇതു സാധാരണക്കാർക്ക് കുറഞ്ഞ തിരിച്ചടവ് ഉറ പ്പാക്കും.

നിലവിലെ വ്യവസ്ഥകൾ പ്രകാരം എട്ട് ലക്ഷം രൂപ വരെയുള്ള ഭവനവായ്‌പകൾക്ക്ഗ്യാരണ്ടിയുള്ള പരിരക്ഷയ്ക്ക് അർഹതയുണ്ട്. വായ്‌പയ്ക്ക് ആവശ്യമായ രേഖകൾ നൽകാൻ ഇല്ലാത്തവരുടെ ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണു സർക്കാർ ലക്ഷ്യം. രേഖാമൂലമുള്ള വരുമാനമോ, കുറഞ്ഞ അനുബന്ധ രേഖകളോ ഇല്ലാത്തവർക്ക് വീട് വാങ്ങാൻ ക്രെഡിറ്റ് ഈ പദ്ധതി ഉറപ്പാക്കുമെന്നു വിഷയവുമായി അടുത്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പദ്ധതിക്കു കീഴിൽ യോഗ്യമായ വരുമാനം, തുല്യമായ പ്രതിമാസ ഗഡു. അറ്റ പ്രതി മാസ വരുമാന അനുപാതം തുടങ്ങിയ പാരാമീറ്ററുകൾ ഉറപ്പിക്കുന്നതിന് ധനകാര്യ. ഭവന, നഗരകാര്യ മന്ത്രാലയം, നാഷണൽ ഹൗസിംഗ് ബാങ്കും മറ്റ് വാണിജ്യ ബാങ്കു കളുമായി ചർച്ച നടത്തിവരുന്നുവെന്നാണു വിവരം. ചർച്ചയിൽ ധാരണയാകുന്ന മുറയ്ക്ക് പദ്ധതി നടപ്പാക്കും. വായ്‌പാ തുകയുടെ 70% വരെ ലോ ഇൻകം ഹൗസിംഗിനായുള്ള ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടി ഫണ്ട് സ്കീമിനു കീഴിൽ ഗ്യാരണ്ടി നൽകും.

ഗ്യാരണ്ടി, കവറേജ് കാലയളവ് എന്നിവയുടെ വ്യാപ്തിയിലും ചർച്ചകൾ പുരേഗമിക്കുകയാണ്. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം 3 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗമായി (ഇഡബ്ല്യു) എസ്) കണക്കാക്കുന്നു. വാർഷിക വരുമാനം 3- 6 ലക്ഷം രൂപ വരെയുള്ളവർ ലോ ഇൻകം ഗ്രൂപ്പും, വാർഷിക വരുമാനം 6 – 9 ലക്ഷം വരെയുള്ളവർ ഇടത്തരം വരുമാന ഗ്രൂപ്പും ആണ്. നഗര ഭവന നിർമ്മാണത്തിന് മിതമായ നിരക്കിൽ വായ്‌പ ലഭ്യമാക്കുന്നതിന് പലിശ സബ്സിഡി പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്ന് ജൂലൈയിലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. പിന്നക്ക – ലോ ഇൻകം കുടുംബങ്ങൾക്ക് താങ്ങാനാവുന്ന ഭവന വായ്പകൾക്ക് ക്രെഡിറ്റ് റിസ്‌ക് ഗ്യാരണ്ടിയുടെ ആനുകൂല്യം നൽകാനായി ഓഗസ്റ്റിൽ, ക്രെഡിറ്റ് റിസ്‌ക് ഗ്യാരൻ്റി ഫണ്ട് ട്രസ്റ്റിന്റെ കോർപ്പസ് ഫണ്ട് 1,000 കോടി രൂപയിൽ നിന്ന് 3,000 കോടി രൂപയായി സർക്കാർ വർദ്ധിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments