Sunday, March 22, 2026
No menu items!
Homeവാർത്തകൾപു​ണ്യ​ശ്ലോ​ക​ൻ പ​ന​ങ്കു​ഴ​യ്ക്ക​ൽ വല്യ​ച്ച​ന്‍റെ 481-ാം ചരമ വാർഷികം

പു​ണ്യ​ശ്ലോ​ക​ൻ പ​ന​ങ്കു​ഴ​യ്ക്ക​ൽ വല്യ​ച്ച​ന്‍റെ 481-ാം ചരമ വാർഷികം

കുറവിലങ്ങാട്: പു​ണ്യ​ശ്ലോ​ക​ൻ പ​ന​ങ്കു​ഴ​യ്ക്ക​ൽ വ​ല്യ​ച്ച​ന്‍റെ 481-ാം ചരമ വാർഷികവും നേർച്ചശ്രാ​ദ്ധവും 2024 നവംബർ 5ന് ചൊവ്വാഴ്ച്ച നടക്കുമെന്ന് കു​​ടും​​ബ​​യോ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ജ​​യിം​​സ് പ​​ന​​ങ്കു​​ഴ, ഷി​​ബി വെ​​ള്ളാ​​യി​​പ​​റ​​മ്പി​​ൽ, ജോ​​ൺ​​സ​​ൺ വെ​​ള്ളാ​​യി​​പ​​റ​​മ്പി​​ൽ, ജോ​​ജോ നി​​ധീ​​രി എ​​ന്നി​​വ​​ർ വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു.

ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ​​പ​​ന​​ങ്കു​​ഴ​​യ്ക്ക​​ൽ വ​​ല്യ​​ച്ച​​ന്‍റെ ക​​ബ​​റി​​ടം സ്ഥി​​തി ചെ​​യ്യു​​ന്ന കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്‌​​കോ​​പ്പ​​ൽ മ​​ർ​​ത്ത്മ​​റി​​യം അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ൻ തീ​​ർ​​ഥാ​​ട​​ന പ​​ള​​ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ പ്രാ​​ർ​​ഥ​​ന​​ക​​ളും ന​​ട​​ക്കും. നേ​​ർ​​ച്ച​​ശ്രാ​​ദ്ധം ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ആ​​ശീ​​ർ​​വ​​ദി​​ക്കും. ആ​​ർ​​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി​​യി​​ൽ സ​​ഹ​​കാ​​ർ​​മി​​ക​​നാ​​കും.

നാ​​ളെ (തിങ്കൾ) വൈ​​കു​​ന്നേ​​രം 6.00​​ന് വ​​ല്യ​​ച്ച​​ന്‍റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ ഒ​​രു​​മി​​ച്ച് ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ ഏ​​ഴു​​തി​​രി നി​​ല​​വി​​ള​​ക്ക് തെ​​ളി​​ച്ച് പ്രാ​​ർത്ഥി​​ക്കും. തു​​ട​​ർ​​ന്ന് ദേവമാതാ കോളേജ് ജങ്ഷനിലെ വ​​ല്യ​​ച്ച​​ൻ സ്മാ​​ര​​ക പാ​​ർ​​ക്കി​​ൽ ല​​ദീ​​ഞ്ഞും ന​​ട​​ക്കു​​മെ​​ന്ന് കു​​ര്യ​​ൻ പി. ​​ജോ​​ർ​​ജ്, ജോ​​യി പ​​ന​​ങ്കു​​ഴ, ജോ​​സ് മാ​​ത്യു പ​​ന​​ങ്കു​​ഴ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.

1544 മു​ത​ൽ നാ​ലു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി മു​ട​ക്കം​കൂ​ടാ​തെ ന​ട​ത്തി​പ്പോ​രു​ന്ന ശ്രാ​ദ്ധ​മെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ് വ​ല്യ​ച്ച​ന്‍റെ ശ്രാ​ദ്ധം വീ​ണ്ടു​മെ​ത്തു​ന്ന​ത്. വ​ല്യ​ച്ച​ന്‍റെ ശ്രാ​ദ്ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു പ്രാ​ർത്ഥി​ക്കു​ന്ന​തും ശ്രാദ്ധനേർച്ചകളിൽ പങ്കാളികളാകുന്നതും ഉ​ദ​ര രോ​ഗ​ങ്ങ​ൾ​ക്ക​ട​ക്കം ശ​മ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് ഒ​ട്ടേ​റെ​പ്പേ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. വ​ല്യ​ച്ച​ന്‍റെ പു​ണ്യ​സ്മ​ര​ണ​ക​ൾ​ക്ക് അ​ഞ്ച് നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​വി​ലേ​ക്കെ​ത്തു​ന്ന​തോ​ടെ വി​പു​ല​മാ​യി ശ്രാ​ദ്ധ​വും മ​റ്റു ച​ട​ങ്ങു​ക​ളും ന​ട​ത്താ​നാ​ണ് കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ തീ​രു​മാനം.

1543 ഒ​ക്ടോ​ബ​ർ 26ന് ​കു​ട​മാ​ളൂ​ർ പ​ള്ളി​മേ​ട​യി​ൽ വെ​ച്ച് സ്വ​ർഗ്ഗ​യാ​ത്ര​യാ​യ വ​ല്യ​ച്ച​ന്‍റെ ഭൗ​തി​ക ശ​രീ​ര​വു​മാ​യി കു​റ​വി​ല​ങ്ങാ​ട്ടേ​യ്ക്ക് ന​ട​ത്തി​യ യാ​ത്ര​യി​ൽ ഉ​പ​യോ​ഗി​ച്ച അ​തേ വി​ള​ക്ക് തെ​ളി​ച്ച് പ്രാ​ർ​ത്ഥിക്കു​മ്പോ​ൾ ത​ല​മു​റ​ക​ൾ കൈ​മാ​റി​യ വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്ത് അ​വ​ർ പിന്തുടരും.

വ​ല്യ​ച്ച​ന്‍റെ ഭൗ​തി​ക ശ​രീ​രം കു​റ​വി​ല​ങ്ങാ​ട്ടു സം​സ്ക​രി​ക്കു​ന്ന​തി​നാ​യി കൂ​ട​മാ​ളൂ​രി​ൽ നി​ന്നു ജ​ല​മാ​ർ​ഗം കു​റു​പ്പ​ന്ത​റ​യി​ലേ​യ്ക്കും അ​വി​ടെ​നി​ന്നു ക​ര​മാ​ർ​ഗം കു​റ​വി​ല​ങ്ങാ​ട്ടേ​ക്കും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ​വ​മ​ഞ്ച​ത്തി​ന്‍റെ നാ​ലു​വ​ശ​ങ്ങ​ളി​ലും ക​ത്തി​ച്ച വി​ള​ക്കു​ക​ളും ത​ല​യ്ക്ക​ൽ ഏ​ഴു​തി​രി ക​ത്തി​ച്ച ഓ​ട്ടു​നി​ല​വി​ള​ക്കോ​ടും കൂ​ടി​യാ​യി​രു​ന്നു വി​ലാ​പ​യാ​ത്ര കു​ട​മാ​ളൂ​രി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​ത്. വി​ലാ​പ​യാ​ത്രാ​മ​ദ്ധ്യേ തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ അ​ത്യു​ഗ്ര​മാ​യ കാ​റ്റും മ​ഴ​യും ഉ​ണ്ടാ​യി​രു​ന്നി​ട്ടും തി​രി​ക​ൾ ഒ​ന്നും അ​ണ​യാ​തെ കൂ​ടു​ത​ൽ പ്ര​ശോ​ഭി​ത​മാ​യി നി​ന്ന​തും വി​ള​ക്കി​ലെ എ​ണ്ണ അൽപ്പം പോ​ലും കു​റ​യാ​തെ കാ​ണ​പ്പെ​ട്ട​തും വ​ല്യ​ച്ച​ന്‍റെ ജീ​വി​ത​വി​ശു​ദ്ധി​യു​ടെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​ട​യാ​ള​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യാ​ണ് വ​ല്യ​ച്ച​ന്‍റെ അ​ന​ന്ത​ര ത​ല​മു​റ​ക്കാ​രും വി​ശ്വാ​സി​ക​ളും ശ്രാ​ദ്ധ​ത​ലേ​ന്ന് ഏ​ഴു​തി​രി ഓ​ട്ടു​വി​ള​ക്കി​ൽ എ​ണ്ണ ഒ​ഴി​ച്ചു തി​രി​ക​ത്തി​ച്ചു പ്രാ​ർ​ത്ഥിക്കു​ന്ന​ത്. തുടർന്ന് കോളജ് ജംഗ്ഷനിലുള്ള സ്മാരക പാർക്കിൽ ലദീഞ്ഞും നടക്കും.

കുറവിലങ്ങാട് പള്ളിവീട്ടിൽ പനംങ്കുഴയ്ക്കൽ കുര്യന്റേയും കു​ട​മാ​ളൂ​ർ ഇ​ട​വ​ക കു​ത്തു​ക​ല്ലു​ങ്ക​ൽ ഏലീശ്വായുടെയും മകനായി 1479-ൽ ജനിച്ച യാക്കോബാണ് പിന്നീട് പനംങ്കുഴയ്ക്കൽ വല്യച്ചൻ എന്നറിയപ്പെടാൻ തുടങ്ങിയത്. ത​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നും കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യു​ടെ വി​കാ​രി​യു​മാ​യി​രു​ന്ന വ​ലി​യ കു​ര്യേ​പ്പ​ച്ച​ൻ വൈ​ദി​ക​ന്‍റെ കൂ​ടെ പ​ള്ളി​മു​റി​യി​ൽ താ​മ​സി​ക്കു​ക​യും വൈ​ദി​ക​വൃ​ത്തി​ക്കാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം വ​ലി​യ കു​ര്യേ​പ്പ​ച്ച​നി​ൽ​നി​ന്നും സ്വീ​ക​രി​ച്ച് 1502ൽ ​ചെ​റി​യ​ത് യാ​ക്കോ​ബ് വൈ​ദി​ക​നാ​യി. വൈ​ദി​ക​നാ​യി അ​ധി​ക​കാ​ലം ക​ഴി​യു​തി​നു മു​ൻ​പ് യാ​ക്കോ​ബ് അ​ച്ച​ൻ കു​റ​വി​ല​ങ്ങാ​ട് പ​ള്ളി വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റു.

പ്രസിദ്ധമായ ആനവാതിൽ സംഭവത്തിനുശേഷം വിശ്വാസികൾക്കിടയിൽ ഇദ്ദേഹത്തിന്റെ പ്രാർത്ഥനാശക്തി പ്രസിദ്ധമായി. ഇതേത്തുടർന്നാണ് ആ​ന​വാ​യി​ൽ ച​ക്ക​ര നേ​ർ​ച്ച ആ​രം​ഭി​ക്കു​ന്ന​ത്. നിരവധി പേരുടെ ഉദരരോഗങ്ങൾ വല്യച്ചനോടുള്ള പ്രാത്ഥനയാൽ സുഖപ്പെട്ടുവെന്നു സാക്ഷ്യങ്ങൾ ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന
കുറവിലങ്ങാട് പള്ളിയിൽനിന്ന് സ്ഥലംമാറി കുടമാളൂർ പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു. അവിടെവെച്ചാണ് യാക്കോബച്ചൻ 1543 ഒക്ടോബർ 25ന് നിര്യാതനായത്. ജൂലിയൻ കലണ്ടറിൽനിന്നു ഗ്രിഗോറിയൻ കലണ്ടറിലേക്കുണ്ടായ വന്ന മാറ്റം കണക്കിലെടുത്താണ് ചരമദിനം നവംബർ 5 -ലേക്ക് മാറ്റിയത്. വല്യച്ചന്റെ ശ്രാദ്ധത്തിൽ പങ്കെടുക്കുന്നതിലൂടെ ഉദരരോഗങ്ങൾക്കു ശമനം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

ആഗോള കത്തോലിക്കാസഭ ഔദ്യോഗികമായി വിശുദ്ധനെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ കേരളക്രൈസ്തവർ തങ്ങളുടെ സ്വർഗ്ഗീയമദ്ധ്യസ്ഥനായി കരുതിപ്പോന്നിരുന്ന ഒരു പുണ്യപുരുഷനാണ് പനംങ്കുഴയ്ക്കൽ വല്യച്ചൻ. ഈ വർഷത്തെ പ്രസുദേന്തിമാർ : റോസമ്മ കുര്യൻ, ജെയിംസ് ജോസഫ് പനംങ്കുഴയ്ക്കൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments