Monday, December 22, 2025
No menu items!
Homeവാർത്തകൾപുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളെ ചീത്തയാക്കരുത്, കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കുണ്ട്: ആര്‍ച്ച് ബിഷപ്പ്

പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളെ ചീത്തയാക്കരുത്, കാര്യങ്ങൾ അറിയിക്കേണ്ട കടമ ജനങ്ങൾക്കുണ്ട്: ആര്‍ച്ച് ബിഷപ്പ്

കോഴിക്കോട്: പുകഴ്ത്തി പുകഴ്ത്തി ഭരണകർത്താക്കളുൾപ്പെടെയുള്ളവരെ ചീത്തയാക്കരുതെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കൽ പറഞ്ഞു. ഓശാന ഞായറാഴ്ച കുരുത്തോല ആശിര്‍വാദത്തിന് നേതൃത്വം നൽകികൊണ്ട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.എല്ലാവരും ഭരണത്തിൽ ഇരിക്കുന്നവരെ ഒത്തിരി പുകഴ്ത്തും. പുകഴ്ത്തി പുകഴ്ത്തി ഭരണകര്‍ത്താക്കളെ ഉള്‍പ്പെടെ ചീത്തയാക്കരുത്. പുകഴ്ത്തികൊണ്ടിരുന്നാൽ അതിന്‍റെ ഫലമായി അവർ ഒന്നും ചെയ്യാതെ വരും. ആവശ്യത്തിന് പുകഴ്ത്തുകയും കാര്യങ്ങൾ പറഞ്ഞു കൊടുക്കുകയും വേണം.  വിമർശിക്കാതിരിക്കുമ്പോൾ കാര്യങ്ങൾ അവർ അറിയില്ല.  അധികാരത്തിലിരിക്കുന്നവർ പല കാര്യങ്ങളും അറിയാതെ പോകും. അധികാരത്തിലിരിക്കുന്നവരെ കാര്യങ്ങൾ അറിയിക്കേണ്ട കടമജനങ്ങൾക്കുണ്ട്. വിമർശനത്തിന് ആരും അതീതരല്ലെന്നും അർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. കേരളത്തിൽ ഒരുമയും സാഹോദര്യവും ഉണ്ടെന്നും ആ ഒരുമ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ജാതി – മത ഭേദമന്യേ എല്ലാവരെയും ചേർത്തു പിടിക്കണമെന്നും  കേരളത്തിൽ സമാധാനം നിലനിർത്താൻ പ്രാർത്ഥിക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments