Monday, July 7, 2025
No menu items!
Homeവാർത്തകൾപുകമഞ്ഞില്‍ വലഞ്ഞ് ഡല്‍ഹി; ട്രെയിനുകളും വിമാനങ്ങളും വൈകി, വായു ഗുണനിലവാരം 500ലെത്തി

പുകമഞ്ഞില്‍ വലഞ്ഞ് ഡല്‍ഹി; ട്രെയിനുകളും വിമാനങ്ങളും വൈകി, വായു ഗുണനിലവാരം 500ലെത്തി

ന്യൂഡല്‍ഹി: പുകമഞ്ഞ് രൂക്ഷമായതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിരവധി ട്രെയിനുകളും വിമാനങ്ങളും വൈകുകയും വഴിതിരിച്ചു വിടുകയും ചെയ്തു. സിസ്റ്റം ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് ഡാറ്റ അനുസരിച്ച് 35 മോണിറ്ററിങ് സ്‌റ്റേഷനുകളിലും വായുഗുണനിലവാരം 500 എക്യുഐ ആണ്. ഏറ്റവും കുറവ് രേഖപ്പെടുത്തിയ ദ്വാരകയില്‍ 480 ആണ് വായുഗുണനിലവാരം. തുടര്‍ച്ചയായി രണ്ടാം ദിവസവും സ്ഥിതി തുടരുന്നതിനാല്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ സ്‌കൂളുകളിലെ പഠനം കഴിഞ്ഞ ദിവസം തന്നെ ഓണ്‍ലൈന്‍ ആക്കി മാറ്റിയിരുന്നു. നിരവധി ട്രെയിനുകള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ഇന്ന് രാവിലെ 22 ട്രെയിനുകളാണ് വൈകിയോടിക്കൊണ്ടിരിക്കുന്നത്. എട്ട് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് പ്രവേശനം. പൊതു സ്വകാര്യ ഓഫീസുകളോട് 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവരോട് വര്‍ക്ക് ഫ്രം ഹോം ചെയ്യാനാണ് നിര്‍ദേശം. വായുമലിനീകരണം ഇത്ര രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ വൈകിയെന്ന് സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments