Saturday, August 2, 2025
No menu items!
Homeവാർത്തകൾപീപ്പിൾസ് ഡെവലപ്മെന്റ് കമ്മിറ്റി നേതൃത്വം നൽകുന്ന വനിതാദിനാഘോഷം

പീപ്പിൾസ് ഡെവലപ്മെന്റ് കമ്മിറ്റി നേതൃത്വം നൽകുന്ന വനിതാദിനാഘോഷം

പാലാ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിജയപുരം രൂപത പട്ടിത്താനം മേഖലയിലെ ജനകീയ വികസനസമിതി (പീപ്പിൾസ് ഡെവലപ്മെന്റ് കമ്മിറ്റി P D C ) നേതൃത്വം നൽകുന്ന വനിതാദിനാഘോഷം പാലാ ഗ്വാഡലൂപേ മാതാ പാരിഷ് ഹാളിൽ വച്ച് നടക്കുകയാണ്.

ലിംഗസമത്വം കൈവരിക്കുന്നതിന് വേഗത്തിലും നിർണ്ണായകവുമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്ന അന്താരാഷ്ട്രവിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളും പക്ഷപാതങ്ങളും പരിഹരിക്കുന്നതിന് കൂടുതൽ വേഗവും അടിയന്തരസ്വഭാവവും ഇത് ആവശ്യപ്പെടുന്നു.

അതുകൊണ്ട്, ലോകമെമ്പാടുമുള്ള പുരോഗതിയുടെ വേഗം വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തനം ത്വരിതപ്പെടുത്താമന്ന് ഈ ദിനത്തിൽ ആഹ്വാനം ചെയ്യുന്നു

മാർച്ച് 8 രാവിലെ 9.30 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന വനിതാദിനറാലി നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി ബിജി ജോജോ ഫ്ളാഗ് ഓഫ് ചെയ്യും. ആഘോഷക്കമ്മിറ്റിയുടെ ചെയർമാൻ ഫാ. ജോഷി പുതുപ്പറമ്പിൽ ആമുഖപ്രഭാഷണം നടത്തും. അയൽക്കൂട്ടങ്ങളുടെ മേഖലക്കമ്മിറ്റി സംയുക്ത’യുടെ പ്രസിഡന്റ് മരിയ പത്രോസ് പതാക ഉയർത്തും. തുടർന്നു നടത്തുന്ന സെമിനാർ അഡ്വക്കേറ്റ് അമൃത പി. രാജു നയിക്കും. ദിവ്യബലിക്കുശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കു നടക്കുന്ന പൊതുസമ്മേളനം ശ്രീ മാണി സി. കാപ്പൻ എ.എൽ.എ. ഉദ്ഘാടനം ചെയ്യും. ലത്തീൻ സഭയുടെ ഔദ്യോഗിക വനിതാ പ്രസ്ഥാനമായ കെ.എൽ.സി.ഡബ്ല്യു.എ(K.L.C.W.A.)യുടെ പട്ടിത്താനം മേഖലാ പ്രസിഡന്റ് ശ്രീമതി ലിസി പോൾ അധ്യക്ഷത വഹിക്കും. ശ്രീ ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണവും ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ അനുഗ്രഹപ്രഭാഷണവും നടത്തും. വിവിധ സംഘടനാപ്രതിനിധികൾ സമ്മേളനത്തിൽ പ്രസംഗിക്കും. സമ്മേളനാനന്തരം വിവിധ ഇടവകകളിൽനിന്ന് വനിതകൾ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും. ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ രക്ഷാധികാരിയായും, ഗ്വാഡലൂപ്പമാതാ പള്ളിവികാരി ഫാ. ജോഷി പുതുപ്പറമ്പിൽ ചെയർമാനായും, ജനകീയവികസനസമിതി (P.D.C.) മേഖലാ ഡയറക്ടർ ഫാ. തോമസ് പഴവക്കാട്ടിൽ പ്രസിഡന്റായും, റോസ് ജോജോ ജനറൽ കൺവീനറായും, ജൂബി ജോർജ്ജ് P.D.C. സെക്രട്ടറിയായും, പള്ളിപ്പറമ്പിൽ ജോർജ്ജ് ഇടവക സെക്രട്ടറിയായും വിവിധ കമ്മറ്റികൾക്കു നേത്യത്വം നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments