Monday, August 4, 2025
No menu items!
Homeവാർത്തകൾപീച്ചി ഡാമിലെ എക്കൽ നീക്കം ചെയ്ത് സംഭരണശേഷി വർദ്ധിപ്പിക്കാനും, മണലിപ്പുഴയിലെ ചെളി നീക്കം ചെയ്യാനും നടപടിയെടുക്കണമെന്ന്...

പീച്ചി ഡാമിലെ എക്കൽ നീക്കം ചെയ്ത് സംഭരണശേഷി വർദ്ധിപ്പിക്കാനും, മണലിപ്പുഴയിലെ ചെളി നീക്കം ചെയ്യാനും നടപടിയെടുക്കണമെന്ന് ഇറിഗേഷൻ അധികാരികളോട് നടത്തറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം വഴി ആവശ്യപ്പെട്ടു

മണലിപ്പുഴയിലെ ചെളി നീക്കം ചെയ്യാൻ ബഹു: കേരള റവന്യു വകുപ്പ് മന്ത്രി കെ. രാജന്റെ നിർദ്ദേശപ്രകാരം RMF ൽ നിന്നും 85 ലക്ഷം രൂപ അനുവദിച്ച് ടെണ്ടർ നടപടി പൂർത്തീകരിച്ച പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തീകരിക്കാൻ നടപടിയെടുക്കണമെന്ന് ഇറിഗേഷൻ അധികാരികളോട് നടത്തറ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം വഴി ആവശ്യപ്പെട്ടു.

പീച്ചി ഡാമിലെ എക്കൽ നീക്കം ചെയ്ത് സംഭരണശേഷി വർദ്ധിപ്പിക്കാനും, മണലിപ്പുഴയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചും, പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും ചണ്ടിയും നീക്കം ചെയ്ത് പുഴയുടെ ഒഴുക്ക് സുഗമമാക്കണമെന്നും പീച്ചി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിട്ടതിനെ തുടർന്ന് പ്രദേശവാസികളുടെ വീടുകൾക്കും, വീട്ടുപകരണങ്ങൾക്കും, വ്യാപാരികൾക്കും , കർഷകർക്കുമുണ്ടായ നഷ്ടങ്ങൾക്കും ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും, 9-ാം വാർഡ് മെമ്പർ ജിനിത സുഭാഷ് അവതാരകയായി എം.എസ് അശോക് കുമാർ പിന്താങ്ങിയ പ്രമേയം നടത്തറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം അംഗീകരിച്ച് ബഹു: കേരള മുഖ്യമന്ത്രിക്കും, കേരള റവന്യു വകുപ്പ് മന്ത്രി, കേരള ജലവിഭവ വകുപ്പ് മന്ത്രി, തൃശ്ശൂർ ജില്ല കളക്ടർ എന്നിവർക്ക് അയച്ച് കൊടുക്കാൻ തീരുമാനിച്ചു. പ്രമേയം അവതരിപ്പിക്കുമ്പോൾ കോൺഗ്രസ്സ് മെമ്പർമാർ കമ്മിറ്റി ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments