കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പിസി കുര്യന് മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനുള്ള മഹാത്മാഗാന്ധി പുരസ്കാരം ലഭിച്ചു. ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി തിരുവനന്തപുരം നൽകി വരുന്ന മികച്ച ജനപ്രതിനിധികൾക്കുള്ള മഹാത്മജി പുരസ്കാരത്തിനാണ് പി സി കുര്യൻ തെരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ഭാരത് ഭവനിൽ വച്ച് ബഹുമാനപ്പെട്ട മന്ത്രി ഒ ആർ കേളുവിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. മികച്ച പാർലമെൻറ് അംഗം, മികച്ച എംഎൽഎ, മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, മികച്ച മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, മികച്ച കോർപ്പറേഷൻ ചെയർമാൻ,
മികച്ച മുൻസിപ്പൽ ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികൾക്കാണ് അവാർഡുകൾ നൽകിയത്.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിരുന്ന കാലയളവിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി ഉൾപ്പെടെയുള്ള നിരവധി അവാർഡുകൾ ലഭിച്ചിരുന്നു. 2000ൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ
തുടർച്ചയായി 24 വർഷവും പി സി കുര്യൻ ജനപ്രതിനിധിയായി പ്രവർത്തിച്ചുവരുന്നു. 2005 മുതൽ 2010 വരെ, 2015 മുതൽ 2020 വരെ വർഷങ്ങളിൽ 10 വർഷക്കാലം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പി സി കുര്യൻ പ്രവർത്തിച്ചു.