പി ഭാസ്കരൻ മാസ്റ്റർ ജന്മശതാബ്ദിയുടെ ഭാഗമായി പുരോഗമന കലാസാഹിത്യ സംഘം പൊൻകുന്നം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗവും അദ്ദേഹത്തിൻ്റെ കവിതകളുടെയും സിനിമാഗാനങ്ങളുടെയും ആലാപനവും നടത്തി. എം എൻ രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു. പ്രൊഫ. എം ജി ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി എൻ പണിക്കർ പുരസ്കാരം നേടിയ പൊൻകുന്നം സെയ്ദിനെ പു ക സ സംസ്ഥാന കൗൺസിൽ അംഗം കെ പി ബാലഗോപാലൻ നായർ പൊന്നാട അണിയിച്ച് ആദരിച്ചു. രാജ്മോഹൻ പി സി , സാജൻ കെ കെ, രാജീവ് കെ എൻ , സജിമോൻ എം ടി ,സന്തോഷ് വി കെ , വി എം തങ്കച്ചൻ, പി എൻ സോജൻ എന്നിവർ അദ്ദേഹത്തിൻ്റെ സിനിമാഗാനങ്ങളും ഗോപിക സന്തോഷ്, എം എൻ രാധാകൃഷ്ണൻ എന്നിവർ അദ്ദേഹത്തിൻ്റെ കവിതകളും ആലപിച്ചു. സുജേഷ് ടി ശ്രീനിവാസ് കൃതജ്ഞതയും പറഞ്ഞു.



