കുറവിലങ്ങാട്: അധ്യാപകനും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന ബഹു.പി ഡി പോൾ സാറിൻ്റെ സ്മരണാർത്ഥം രൂപികരിച്ച പി.ഡി പോൾ സ്മാരക ട്രസ്റ്റിന്റെ നാലാമത് വാർഷികവും സി റ്റി മാത്യു ചിറത്തടം, ജോണി പനംങ്കുഴ എന്നിവരുടെ അനുസ്മരണവും മഹാത്മാ ഗാന്ധി സർവ്വകലാശാല റാങ്ക് ജേതാക്കളായ റൂബി ഷാജി ചിറ്റക്കാട്ട്, അൽഫോൻസ് ബാബു മണക്കാട്ട് എന്നിവരെ ആദരിക്കലും നാളെ (2024 ഒക്ടോബർ 29 ചൊവ്വാ) പി ഡി പോൾ ഹാളിൽ നടത്തും.
വൈകുന്നേരം 4.30ന് കെ എം മാണി മെമ്മോറിയൽ ഷോപ്പിംഗ് കോപ്ലക്സിലെ പി ഡി പോൾ ഹാളിൽ. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ (പി ഡി പോൾ സ്മാരക ട്രസ്റ്റ് രക്ഷധികാരി) അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ പാലാ രൂപതാ വികാരി ജനറാൾ റവ. ഡോ. ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ബാബു ചാഴികാടൻ അനുസ്മരണ പ്രഭാഷണം നടത്തും, സുരേഷ് കുറുപ്പ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, കേരളാ കോൺസ് (എം) മണ്ഡലം പ്രസിഡന്റ് സിബി മാണി തുടങ്ങിയവർ പ്രസംഗിക്കും.



