ചെങ്ങമനാട്: അങ്കമാലി – എറണാകുളം അതിരൂപതയുടെ കീഴിലുള്ള പി ഡി ഡി പിയുടെ പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി ലഭ്യമാക്കുന്നതിന് ഫാക്ടറി കെട്ടിടത്തിൽ ഫാക്ടറി ഔട്ട്‌ലെറ്റ് ആരംഭിച്ചു.
നെയ്യ്, ബട്ടര്‍, പനീര്‍, തൈര്, ബോട്ടില്‍ തൈര്, സംഭാരം, ലസ്സി, പാലട പായസം മിക്‌സ്, പാല്‍പ്പൊടി എന്നിവയും പീപ്പിള്‍സ് ഐസ്‌ക്രീമും ഇവിടെ നിന്ന് ആവശൃനുസരണം ലഭിക്കും. ഔട്ട്‌ലെറ്റിന്റെ വെഞ്ചിരിപ്പ് മറ്റൂര്‍ പള്ളി വികാരി ഫാ. ജേക്കബ് മഞ്ഞളി നിർവഹിച്ചു. റോജി ജോണ്‍ എം എല്‍ എ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജന്‍ തോട്ടപ്പിള്ളി ആദ്യ വില്പന നിര്‍വഹിച്ചു.



