വിളപ്പില്‍ : കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായ പി. കൃഷ്ണപിള്ളയുടെ ഓര്‍മ്മദിനം ആചരിച്ചു. സി.പി.ഐ.എം വിളപ്പില്‍ ഏരിയാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. ഏരിയ കമ്മിറ്റിഅംഗം മലയിന്‍കീഴ് ജയചന്ദ്രന്‍ പതാക ഉയര്‍ത്തി. കമ്മിറ്റിഅംഗങ്ങളായ എ.എം.ഷാഹി, അസീസ്, ലോക്കല്‍ സെക്രട്ടറി ദീപേഷ്, അനൂപ് ചന്ദ്രന്‍, ശശി, രതീഷ് എന്നിവര്‍ സംസാരിച്ചു.



