തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ സെർവറിൽ സെപ്റ്റംബർ 22, 23 തീയതികളിൽ അപ്ഡേഷൻ നടത്തുന്നതിനാൽ ഇൗ ദിവസങ്ങളിൽ പി.എസ്.സി വെബ്സൈറ്റ്, ഒറ്റത്തവണ രജിസ്േട്രഷൻ പ്രൊഫൈൽ എന്നിവ ലഭിക്കുന്നതിന് തടസ്സം നേരിടും. ഉദ്യോഗാർഥികൾ സെപ്റ്റംബർ 24 മുതലുള്ള പരീക്ഷ, അഭിമുഖം തുടങ്ങിയവയുടെ ഹാൾ ടിക്കറ്റുകൾ മുൻകൂട്ടി ഡൗൺലോഡ് ചെയ്തെടുക്കണമെന്ന് പി.എസ്.സി അറിയിച്ചു.



