Friday, February 20, 2026
No menu items!
Homeവാർത്തകൾപി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

പി ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും മലയാളിയുമായ പിആര്‍ ശ്രീജേഷിന് രണ്ടു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ടീമിലെ മറ്റു അംഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ട് വലിയ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കും. സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനമായിരുന്നു ശ്രീജേഷ് പുറത്തെടുത്തത്.

പാരിസ് ഒളിംപിക്‌സോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കലം നേടി കൊടുത്ത ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരം. ഒളിംപിക്‌സിനു പിന്നാലെ കേരളത്തില്‍ തിരിച്ചെത്തിയ ശ്രീജേഷിന് അധികൃതരും ആരാധകരും ചേര്‍ന്ന് വമ്പിച്ച സ്വീകരണമാണ് നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments