Sunday, August 3, 2025
No menu items!
Homeവാർത്തകൾപിസി ജിബു കോൺഗ്രസ് വിട്ട് സിപി ഐഎമ്മിലേക്ക്

പിസി ജിബു കോൺഗ്രസ് വിട്ട് സിപി ഐഎമ്മിലേക്ക്

ചെറുതോണി: കോൺഗ്രസിന്റെ സൈബർ പോരാളിയും മികച്ച സംഘാടകനുമായ പി.സി ജിബു പാർട്ടിവിട്ട് സി.പി.ഐ എമ്മിൽ ചേർന്നു.
യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് കാമാക്ഷി മണ്ഡലം പ്രസിഡണ്ട്, യൂത്ത് കോൺഗ്രസ് ഔട്ട് റിച്ച് സെൽ ജില്ലാ വൈസ് ചെയർമാൻ എന്നീ നിലവിൽ പ്രവർത്തിച്ചുവരികയായിരുന്നു. കോൺഗ്രസിന്റെ ഏറ്റവും മികച്ച സൈബർ പോരാട്ടങ്ങൾ നടത്തിയിരുന്ന വ്യക്തി കൂടിയാണ് പി.സി ജിബു. ദീർഘകാലമായി കോൺഗ്രസിന് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ ശക്തമായ ഇടപെടൽ നടത്തിയ പി.സി ജിബു കോൺഗ്രസിന്റെ സമീപകാല രാഷ്ട്രീയ അപചയത്തിനെതിരെ പ്രതികരിച്ചു കൊണ്ടാണ് പുറത്തുവന്നിട്ടുള്ളത്. തങ്കമണി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ പിസി ജിബു യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. സ്ഥാനാർത്ഥിയായി തീരുമാനിച്ചതിനുശേഷം വിജയിപ്പിക്കുന്നതിന് ആവശ്യമായ ഒരു പ്രവർത്തനവും നേതൃത്വം നടത്തിയില്ല സ്വന്തം കാര്യം നോക്കുന്നതിൽ അല്ലാതെ സംഘടന വളർത്തുന്നതിൽ കോൺഗ്രസ് നേതൃത്വം അമ്പേ പരാജയപ്പെട്ടു എന്ന് പിസി ജിബു പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെയാണ് കോൺഗ്രസ് വിടുന്ന കാര്യം പിസി ജിബു ജനങ്ങളെ അറിയിച്ചത്.

സിപിഎമ്മിലേക്ക് പിസി ജിബുവിനെ സിപിഎം ജില്ലാ സെക്രട്ടറിസി വി വർഗീസ് സ്വാഗതം ചെയ്തു. സി.പി. എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ പിസി ജിബുവിനെ സി വി വർഗീസും പ്രവർത്തകരും ചേർന്ന് സ്വീകരിക്കുകയായിരുന്നു. ജിബുവിനെ സിപിഎം പ്രവർത്തകർ വരവേറ്റത് ഇടതുപക്ഷം ശക്തിപ്പെടേണ്ടത് കാലഘട്ടത്തിൻറെ അനിവാര്യതയാണെന്നും ഇടുക്കി ജില്ല പോലെയുള്ള കാർഷിക മേഖലയിൽ ജനങ്ങളുടെ സാമൂഹ്യ മുന്നേറ്റത്തിന് മുന്നിൽ നിന്ന് പ്രവർത്തിക്കുന്നത് സിപിഐഎം ആണെന്നും ജിബു പറഞ്ഞു. സിപിഐഎം നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, എം ജെ മാത്യു, പി. ബി സബീഷ്, എം.വി ബേബി,അരുൺ ദാസ് തുടങ്ങിയവർ ചേർന്നാണ് പിസി ജിബുവിനെ വരവേറ്റത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments