Tuesday, December 23, 2025
No menu items!
Homeവാർത്തകൾപിവി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് ഈ ഡി കണ്ടെത്തൽ

പിവി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് ഈ ഡി കണ്ടെത്തൽ

തിരുവനന്തപുരം: മുൻ എം എൽ എ പി വി അൻവറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ ആഴ്ച കൊച്ചിയിലെ സോണൽ ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഉടൻ നോട്ടീസ് അയക്കും. കളളപ്പണ നിരോധന നിയമപ്രകാരം അൻവറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിന് പിന്നാലെയാണ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്. പിവി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കണ്ടെത്തൽ. സ്വത്തുവിവരങ്ങൾ സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അൻവറിനായില്ലെന്നും കേരളാ ഫിനാൻഷ്യൽ കോർപറേഷനിൽ നിന്ന് വഴിവിട്ട ഇടപാടുകളിലൂടെയാണ് അൻവറിന് ലോൺ തരപ്പെടുത്തി നൽകിയെന്നും ആണ് എൻഫോഴ്സ്മെന്‍റ് നിലപാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments