കുറവിലങ്ങാട്: സംസ്ഥാനതല പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ സ്വാന്തനസ്പർശം -2025 എന്ന പേരിൽ വിവിധ കർമ്മപരിപാടികൾ ആരംഭിച്ചു. സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കർമ്മപരിപാടികൾ. സാന്ത്വനസ്പർശത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയർ യൂണിറ്റ് സേവനം നൽകുന്ന കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലെ 25 മുതിർന്ന പൗരന്മാരെ വീടുകളിലെത്തി ആദരിച്ചു. വയോജനവന്ദനം എന്ന പേരിലുള്ള ഗൃഹസന്ദർശനത്തിന്റെ ആദ്യദിനം കുറവിലങ്ങാട് പാട്ടുപാറ അമ്മിണി ജോൺ (102 ), കുടുക്ക മറ്റം കുറച്ചുതാഴത്ത് അന്നക്കുട്ടി (94) മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് മുരിക്കോലിൽ തോമസ് ( 98), ഉഴവൂർ പയസ് മൗണ്ട് മാങ്കുഴിയിൽ പൊന്നമ്മ (105) എന്നിവരെ വീടുകളിലെത്തി ആദരിച്ചു. കുറവിലങ്ങാട് പഞ്ചായത്ത്പ്രസിഡണ്ട് മിനി മത്തായി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറി പ്രസിഡണ്ടുമായ ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി. കുര്യൻ, പഞ്ചായത്തംഗങ്ങളായ ബേബി തൊണ്ടാംകുഴി , ഡാർലി ജോജി, പാലിയേറ്റീവ് കെയർ ഭാരവാഹികളായ ഷിബി വെള്ളായിപ്പറമ്പിൽ, ജോസ് സി. മണക്കാട്ട്, ഷാജി പുതിയിടം, മോളിക്കുട്ടി സൈമൺ, വിജി അനിൽകുമാർ , കോഡിനേറ്റർ ബെന്നി കോച്ചേരി, നഴ്സ് ദീപ്തി കെ. ഗോപാലൻ, ജോജി ജോൺ, സണ്ണി വെട്ടിക്കാട്ട് , സിബി ഓലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.



