പാലാ: ജലജീവൻ പദ്ധതി പുനരാരംഭിക്കണമെന്നും പൈപ്പിടാൻ വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റി പ്രക്ഷോഭത്തിലേക്ക് ഈ ആവശ്യമുന്നയിച്ച് പാലാ സിവിൽസ്റ്റേഷനു മുമ്പിൽ ആഗസ്റ്റ് 24 ശനിയാഴ്ച കൂട്ടധർണ്ണ നടത്തുന്നു. രാവിലെ 11 മണിക്ക് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. .മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ധർണ്ണയിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരക്കുമന്ന്നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ്പുളിങ്കാട് അഡ്വ .ജോബി കുറ്റിക്കാട്ട്, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്നിവർ അറിയിച്ചു.