പാലാ: രൂപതയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന അധ്യാപക അനധ്യാപക മഹാസംഗമം 14-12-2024 ശനിയാഴ്ച രാവിലെ 9.30 ന് പാലാ സെൻറ് തോമസ് കത്തീഡ്രൽ ചർച്ച് പാരിഷ് ഹാളിൽ നടത്തും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷത വഹിക്കും. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഭവന രഹിതരായ 4 വിദ്യാർത്ഥികൾക്ക് പാലാ കോർപ്പറേറ്റിലെ അധ്യാപകർ നിർമ്മിച്ച നൽകുന്ന വീടുകളുടെ ഉദ്ഘാടനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. ഇൻകം ടാക്സ് കമ്മീഷണർ വി റോയി ജോസ് ഐ. ആർ.എസ് മുഖ്യപ്രഭാഷണം നടത്തും. വികാരി ജനറൽ മോൺ. ജോസഫ് കണിയോടിക്കൽ, സെൻറ് തോമസ് കത്തീഡ്രൽ വികാര്‍ റവ.ഡോ.ജോസഫ് കാക്കല്ലിൽ, കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ , ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ.ജോർജ് വരകുകാലാപറമ്പിൽ, അക്കാഡമിക് കൗൺസിൽ ഡയറക്ടർ ഫാ.ജോർജ് പറമ്പിത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് രൂപതാ പ്രസിഡൻറ് ജോബി കുളത്തറ, മരങ്ങാട്ടുപിള്ളി സെൻറ് തോമസ് ഹൈസ്കൂൾ പ്രധാന അധ്യാപിക ലിന്റ എസ്.പുതിയാ പറമ്പിൽ എന്നിവർ പ്രസംഗിക്കും.കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സ്കൂളുകളിൽ നടത്തിയ വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം ചടങ്ങിൽ വച്ച് നൽകുമന്നും കോർപറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ അറിയിച്ചു.