മൂന്നിയൂർ : പാറക്കടവ് നന്മ പ്രദേശത്ത് മൂഴിക്കൽ തോടിന് കുറുകെ ഒരു കോടി 10 ലക്ഷം രൂപയുടെ വലിയ ഷട്ടർ വരുന്നു. ഷട്ടറിന്റെ നിർമ്മാണ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. കടലുണ്ടി പുഴയിൽ നിന്ന് തെക്കെപാടത്തേക്ക് വെള്ളം എത്തിക്കുന്ന മൂഴിക്കൽ തോടിന് കുറുകെയാണ് ഈ ഷട്ടർ നിർമ്മിക്കാനുദ്ദേശിക്കുന്നത്. വേനൽ കാലത്ത് 200 ഓളം കർഷകർ കൃഷിചെയ്യുന്ന തെക്കെപാടത്തെ വെള്ളം തടഞ്ഞു നിർത്താനും, മഴ കാലത്ത് അമിതമായി വെള്ളം പാടത്തേക്ക് ഒഴുകുന്നത് തടഞ്ഞു നിർത്താനും ഈ ഷട്ടർ ഉപകാരപ്പെടും.
ഷട്ടർ വരുന്നതോടെ മഴക്കാലത്ത് തെക്കേപാടം പ്രദേശത്ത് താമസിക്കുന്ന 300 ഓളം വീട്ടുകാർക്ക് വെള്ളപൊക്ക ഭീഷണിയിൽ നിന്ന് താൽകാലിക ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം. പ്രദേശത്തെ കർഷകരുടെയും, നാട്ടുകാരുടെയും ഒരുപാട് നാളത്തെ ഒരു ആവശ്യമായിരുന്നു ഒരു ഷട്ടർ ഈ ആവശ്യമാണ് ഈ ഷട്ടർ വരുന്നത്തോട് കൂടി യാഥാർഥ്യമായി മാറാൻ പോകുന്നത്. സ്ഥലം എം എൽ എ ശ്രീ. അബ്ദുൽ ഹമീദ് മാസ്റ്ററുടെ ശ്രമഫലമായാണ് ഈ ഷട്ടറിനുള്ള ഫണ്ട് സർക്കാർ അനുവദിച്ചിട്ടുള്ളത്..