പാരിസ്: വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ സ്പെയിനിനെയാണ് ഇന്ത്യ മറികടന്നത്. സ്കോർ (2-1). ഒളിമ്പിക്സിൽ തുടർച്ചയായ രണ്ടാം വെങ്കലമെഡൽ നേട്ടമാണ് ഇന്ത്യയുടേത്.
കളിയിൽ ഉടനീളം ഉജ്ജ്വല സേവുകൾ നടത്തിയ മലയാളി താരം ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്. ശ്രീജേഷിന്റെ അവസാനത്തെ മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമെൻ പ്രീത് സിംഗാണ് ഗോളുകൾ നേടിയത്.