പാരീസ്: പാരാലിന്പിക്സ് പുരുഷ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം. ഇതോടെ പാരാലിന്പിക്സിൽ ഇന്ത്യയുടെ സ്വർണനേട്ടം നാലായി. പുരുഷൻമാരുടെ വ്യക്തിഗത റികർവ് ഓപ്പണിന്റെ ഫൈനലിൽ പോളണ്ടിന്റെ ലൂക്കാസ് സിസെക്കിനെ 6-0ന് പരാജയപ്പെടുത്തി ഹർവിന്ദർ സിംഗാണ് സ്വർണം നേടിയത്. പാരാലിന്പിക്സിൽ ഇതുവരെ ഇന്ത്യയ്ക്ക് നാല് സ്വർണവും എട്ട് വെള്ളിയും പത്ത് വെങ്കലവും ഉൾപ്പെടെ 22 മെഡലുകൾ ലഭിച്ചു.