Monday, December 22, 2025
No menu items!
Homeവാർത്തകൾപാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണ വിപണിക്ക് തുടക്കം ആകുന്നു

പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഓണ വിപണിക്ക് തുടക്കം ആകുന്നു

പാണഞ്ചേരി: ഓണാഘോഷത്തിന് തയ്യാറെടുക്കുന്ന പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾക്ക്‌ ആശ്വാസമായി കൈത്താങ്ങായി എക്കാലത്തും നിൽക്കുന്ന പാണഞ്ചേരി സർവിസ് സഹകരണ ബാങ്കിന്റെ വിവിധ ഓണചന്തകളുടെ പ്രവർത്തനം ആരംഭിക്കുകയാണ്.

കേരള സർക്കാരിന്റെ കൺസ്യുമർ ഫെഡിന്റെ സഹകരണത്തോടെ പാണഞ്ചേരി സർവിസ് സഹകരണ ബാങ്കിന്റെ കൺസ്യുമർ ഓണചന്തയുടെ ഉദ്ഘാടനം 09/09/2024 തിങ്കളാഴ്ച രാവിലെ 9:30 ന് ബാങ്ക് പ്രസിഡന്റ് ശ്രീ. C P വില്യംസിന്റെ അധ്യക്ഷതയിൽ ഒല്ലുക്കര പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. K R രവി പാണഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുമ്പിൽ ഉള്ള പഞ്ചമി മെഡിക്കൽസിന് സമീപം ഉള്ള രോഹിണി ബിൽഡിങ്ങിൽ നിർവഹിക്കുന്നു.

11/09/2024 ബുധനാഴ്ച രാവിലെ 9:30 ന് പാണഞ്ചേരി സർവിസ് സഹകരണ ബാങ്കിന്റെ ഹെഡ്ഓഫീസിനു മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന പീച്ചി അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ വിവിധ തരം വറവ്, അച്ചാർ ഉൽപ്പന്നങ്ങളുടെയും പഴത്തിന്റെയും പ്രത്യേക വിപണചന്തയുടെ ഉത്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ. C P വില്യംസിന്റെ അധ്യക്ഷതയിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. P P രവീന്ദ്രൻ നിർവഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments