പാണഞ്ചേരി: തൃശൂർ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി ഗ്രാമപഞ്ചായത്തിന് അജൈവമാലിന്യ ശേഖരണത്തിനായി ഇലക്ട്രിക്ക് വാഹനം കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.എസ് പ്രിൻസ് ഇ-ഓട്ടോയുടെ ഫ്‌ലാഗ് ഓഫ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവിന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ടി ജലജൻ.
3-ാം വാർഡ് മെമ്പർ ആനി ജോയ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, മറ്റ് ഉദ്യോഗസ്ഥർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു



