ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ. പാകിസ്താൻ വെടിയുതിർത്താല്‍ ഇന്ത്യ തിരിച്ച് കൂടുതല്‍ ശക്തമായി വെടിയുതിർക്കുമെന്നാണ് മേയ് ഏഴാം തീയതി പാകിസ്താന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഭീകരകേന്ദ്രങ്ങള്‍ തകർത്തതിന് പിന്നാലെ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന സമീപനം. പാകിസ്താൻ നിർത്തിയാല്‍ ഇന്ത്യയും അവസാനിപ്പിക്കും. ഡയറക്ടർ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തലത്തിലുള്ള ചർച്ചകള്‍ മാത്രമേ ഇസ്ലാമാബാദുമായി ന്യൂഡല്‍ഹി നടത്തുകയുള്ളൂ. അവരുമായി വേറെ വിഷയങ്ങളൊന്നും ചർച്ചചെയ്യാനില്ലെന്നും ഉന്നതവൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.
അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടതാണ് സിന്ധൂനദീജലകരാർ. പാകിസ്താൻ ഇന്ത്യക്കെതിരേ സ്പോണ്‍സർ ചെയ്യുന്ന ഭീകരവാദം തുടരുന്നിടത്തോളം സിന്ധൂനദീജലക്കാരാറും മരവിക്കപ്പെട്ടുതന്നെയിരിക്കുമെന്നും ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.