തിരുവില്വാമല: ആലത്തൂർ കോഴിക്കോട് പ്രധാന പാതയിലെ പഴയ കുഞ്ഞൻ പാലങ്ങൾ ഓർമ്മയാവുന്നു. നൂറ്റാണ്ടിന്റെ ചരിത്രം പറയുവാൻ കഴിയുന്ന കുഞ്ഞൻ കല്ലുപാലങ്ങൾ ആണ് റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റി പുനർ നിർമ്മിക്കുന്നത്.
സമയബന്ധിതമായി പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ്. കുഞ്ഞൻ കല്ലുപാലങ്ങൾ ഓർമ്മയാകുന്നതോടെ ഒരു തലമുറമാറ്റവും സംഭവിക്കുകയാണ്. പാലങ്ങളുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണവും മേഖലയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.



