ചെറുതോണി : ആലപ്പുഴ- മധുര സംസ്ഥാന പാതയിൽ പഴയരിക്കണ്ടത്ത് റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടു. വാഹന, കാൽനടയാത്ര ദുരിതമാകും. ഒരു വർഷം മുമ്പ് മൂന്നുകോടി രൂപ മുതൽ മുടക്കിൽ നിർമിച്ച അഞ്ച് കിലോമീറ്റർ ദൂരം റോഡാണ് തകർന്നത്. അഞ്ചുവർഷം ഗ്യാരണ്ടിയുള്ള റോഡ് തകർന്നതിൽ കരാറുകാർക്കും പിഡബ്ല്യൂഡി അധികൃ തർക്കുമാണ് ഉത്തരവാദിത്തമെന്ന് പ്രദേശവാസികൾ പറഞ്ഞു.
റോഡ് നിർമാണ സമയത്ത്തന്നെ അശാസ്ത്രീയ നിർമാണമെന്ന് ആരോപിച്ച് പൊതു പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ദിനംപ്രതി 100 കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ വാഹനയാത്ര ദുരിതമായിട്ടും കരാറുകാരൻ റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം ശക്തമായി.



