പഴയന്നൂർ : സൈനിക സേവനം പൂർത്തിയാക്കി വിശ്രമജീവിതം നയിക്കുന്ന സൈനിക കൂട്ടായ്മ ആയ വിമുക്ത ഭട ഭവൻ പഴയന്നൂർ യൂണിറ്റിന്റെ പുതിയ ഓഫീസ് കെട്ടിട ഉദ്ഘാടനവും കുടുംബ സംഗമവും പഴയന്നൂരിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പികെ മുരളീധരൻ കെട്ടിട ഉദ്ഘാടനം നിർവഹിച്ചു.
സംഘടന ഭാരവാഹികൾ ആയ അഡ്വക്കേറ്റ് അരവിന്ദാക്ഷൻ, അശോക് കുമാർ , പിവികെ ബാലകൃഷ്ണൻ, രാധാരവീന്ദ്രൻ, ബേബിമാത്യു , ഉഷ , അബ്ദുൽ മജീദ്, മനോജ്, സുരേഷ് , രാധാകൃഷ്ണൻ, ചന്ദ്രശേഖരൻ , വിജയ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. കുടുംബ സംഗമത്തിന്റെ ഭാഗമായി 80 വയസ് കഴിഞ്ഞ വിമുക്തഭടന്മാരേയും ആദരിച്ചു.