Monday, October 27, 2025
No menu items!
Homeവാർത്തകൾപള്ളിപ്രത്ത്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന്റെ നേതൃത്വത്തിലുള്ള മുന്നണി നിലനിർത്തി

പള്ളിപ്രത്ത്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന്റെ നേതൃത്വത്തിലുള്ള മുന്നണി നിലനിർത്തി

വൈക്കം: പള്ളിപ്രത്ത്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യം മുന്നണി നിലനിർത്തി. കഴിഞ്ഞ 20 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ ഇക്കുറിയും മുഴുവൻ സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചു.

ബാങ്കിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ. ജോർജ് ജോസഫ് ചുമതലയേറ്റു. ബാങ്ക് അങ്കണത്തിൽ നടന്ന അനുമോദന യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.ഡി. ഉണ്ണി ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ആൻ്റണി അധ്യക്ഷത വഹിച്ചു. പരാധീനതകൾക്ക് നടുവിലായിരുന്ന ബാങ്കിനെ ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പരിശ്രമത്തോടെ ഒന്നാം നിരയിലെത്തിച്ചതിൽ അഭിമാനമുണ്ടെന്ന് മുൻ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ആൻ്റണി പറഞ്ഞു. നിക്ഷേപകരുടേയും വായ്പക്കാരുടേയും സഹകാരികളുടേയും ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് പുതിയ പ്രസിഡൻ്റ് അഡ്വ. ജോർജ് ജോസഫ് പറഞ്ഞു.

എ. സനീഷ്കുമാർ ,ജയ് ജോൺ പേരയിൽ, കോൺഗ്രസ് ടി വിപുരം മണ്ഡലം പ്രസിഡൻറ് ടി.എസ്. സെബാസ്റ്റ്യൻ, അഡ്വ. ജോർജ് ജോസഫ്, സ്കറിയ ആൻ്റണി , സിറിൽ ജോസഫ്, ടി. അനിൽകുമാർ, പി.എ. സുധീരൻ,മുൻ സെക്രട്ടറി എൻ. കെ. സെബാസ്റ്റ്യൻ, എസ്. സാനു, സമ്പത്ത് കുമാർ , പുതിയ ഭരണസമിതി അംഗങ്ങളായ ടി.കെ. അനിയപ്പൻ, ജെ ഐസക് ,ഐസക് തോമസ്, കെ.ആർ. പ്രവീഷ് , റെജിമോൻ പീതാംബരൻ, ബിന്ദുനാരായണൻ, ആർ.ലിജി മോൾ, പി.എം. മനോഹരൻ , ശ്യാംബാബു, ബിൻസി ജോജോ, ബാങ്ക് സെക്രട്ടറി ജൂബിൾ തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments