പള്ളിപ്പുറം: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തും ജില്ലാ സാക്ഷരതാമിഷനും സംഘടിപ്പിച്ച “ചങ്ങാതി” പദ്ധതി മികവുത്സവം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പരിധിയിലെ ആയിരത്തിലധികം വരുന്ന അതിഥി തൊഴിലാളികളെ മലയാളം വായിക്കുവാനും എഴുതുവാനും പ്രാപ്തരാക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മുന്ന് മാസമായി ഇൻസ്ട്രക്ടർമാർ തൊഴിലാളികൾ താമസിക്കുന്ന ഇടത്തും കമ്പനികളിലും പോയി ആണ് പഠിപ്പിച്ചത്. അതിന്റെ എഴുത്ത് പരീക്ഷ നല്ലരീതിയിൽ പൂർത്തീകരിച്ചു.
ചങ്ങാതി മികവുത്സവം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉത്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ വിജയത്തിനായി കൂടെ നിന്ന മുഴുവൻ പേർക്കും ഗ്രാമപഞ്ചായത്തിന്റെ പേരിൽ നന്ദി അറിയിച്ചു.



