Sunday, March 22, 2026
No menu items!
Homeവാർത്തകൾപരിസ്ഥിതി സംരക്ഷണ സമിതി തീർത്ഥാടനം സമാപിച്ചപരുമല പള്ളിയങ്കണം ശുചീകരിച്ചു

പരിസ്ഥിതി സംരക്ഷണ സമിതി തീർത്ഥാടനം സമാപിച്ചപരുമല പള്ളിയങ്കണം ശുചീകരിച്ചു

തിരുവല്ലാ: പമ്പാ നദിയുടെയും ആയതിൻ്റെ ശാഖകളായ അച്ചൻകോവിലാറിൻ്റെയും മണിമലയാറിൻ്റെയും മറ്റ് കൈ തോടുകളുടെയെല്ലാം വീണ്ടെടുപ്പും പമ്പാതീരത്തുള്ള ആദ്ധ്യാത്മിക- സാംസ്ക്കാരിക – കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളും മറ്റും ലക്ഷ്യമാക്കി പത്തനംതിട്ട ജില്ലയിൽ പരിസ്ഥിതി സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നമാമി പമ്പ എന്ന പേരിൽ ഒരു കൂട്ടായ്മ പ്രവർത്തിച്ചു വരുന്നു. ആയതിൻ്റെ ഭാഗമായി പമ്പാതീരത്തെ ആയിരകണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന തീർത്ഥാടന കേന്ദ്രമായ പരുമല പള്ളിയിൽ ഇന്ന് പരിസ്ഥിതി സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജോയ് ആലുക്കാസ് ഫൗണ്ടേഷൻ, തപസ്യ കലാ സാഹിത്യ വേദി, മാന്നാർ സൗഹൃദ വേദി എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെ പള്ളിയങ്കണം ശുചീകരിച്ചു.

ശുചീകരണ പ്രവർത്തനകൾ പരുമല സെമിനാരി അസിസ്റ്റൻ്റ് മാനേജർ റവ.ഫാദർ ജെ.മാത്യുക്കുട്ടി ഉത്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ ശ്രീരാജ് ശ്രീവിലാസ് അദ്ധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് തിരുവല്ല മാൾ മാനേജർ ഷെൽട്ടൺ. വി. റാഫേൽ, പരിസ്ഥിതി സംരംക്ഷണ സമിതി ഭാരവാഹികളായ ശിവകുമാർ അമൃത കല , പ്രദീപ് ചന്ദ്, മഹേഷ്, തപസ്യ ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വസുദേവം, ഹരി ഗോവിന്ദ് ഹരിപ്രിയ, ശ്രീദേവി മഹേശ്വർ, ശിൽപ്പി വിഷ്ണു പി . എം , സുരേഷ് ശ്രീനിവാസ്, ബിന്ദു സജീവ്, രാജലക്ഷ്മി പരിസ്ഥിതി പ്രവർത്തകരായ ഉണ്ണികൃഷ്ണൻ പരുമല, ലോറൻസ്, ശരൺ എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments