തിരുവല്ല : തിരുവല്ല ലങ്ക അഡ്വൈട്ടേഴ്സ് ഉടമ ബിജു ലങ്കാഗിരി (ജോൺ ജോർജ്ജ്-65) അന്തരിച്ചു. സംസ്കാരം 31 വ്യാഴാഴ്ച 3 മണിക്ക് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിക്കും. ഭാര്യ: തിരുവനന്തപുരം രാമനാട്ട് വീട്ടിൽ രാജി ജോൺ.
കേരള കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന ഉന്നതാധികാര സമിതിയംഗം, ഹോർട്ടികൾച്ചറൽ ഡവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, റോട്ടറി ക്ലബ് തിരുവല്ല ഈസ്റ്റ് ട്രഷറാർ, മാർത്തോമ്മ യുവജനസഖ്യം മൂൻ കേന്ദ്ര ട്രഷറാർ ,തിരുവല്ല വൈഎംസിഎ മുൻ പ്രസിഡന്റ്, തിരുവല്ല മുൻസിപ്പൽ മുൻകൗൺസിലർ, യുത്ത്ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, തിരുവല്ല ഈസ്റ്റ് റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് , മാർത്തോമ്മ സഭ പ്രതിനിധി മണ്ഡലാംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.