പന്തളം: കുരമ്പാലയിൽ രണ്ട് കർഷകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. പാറവിള കിഴക്കേതിൽ പി.ജി ഗോപാലപിള്ള, അരുണോദയത്തിൽ ചന്ദ്രശേഖരൻ (65) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടുകൂടി വീടിന്റെ സമീപത്ത് പന്നിയ്ക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് ആണ് ഇരുവരും മരണമടഞ്ഞത്. മൃതദേഹം അടൂർ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ.