മാറനല്ലൂര്‍: കെ.എസ്.എഫ്.ഇയുടെ ഡയമണ്ട് ചിട്ടികളുടെ നറുക്കെടുപ്പില്‍ പത്ത് പവന്റെ സുവര്‍ണനേട്ടവുമായി റോബിന്‍ തോമസ്. കെ.എസ്.എഫ്.ഇയുടെ മാറനല്ലൂര്‍ ശാഖയിലെ ചിട്ടി അംഗമാണ് റോബിന്‍തോമസ്. ബാങ്കിന്റെ ഡയമണ്ട് ചിട്ടികളുടെ നറുക്കെടുപ്പിലാണ് മൂന്നാം സമ്മാനമായി പത്തുപവന്‍ സ്വര്‍ണ്ണം റോബിന് ലഭിച്ചത്. സമ്മാനത്തുക മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്‌കുമാര്‍ റോബിന്‍ തോമസിന് കൈമാറി. കെ.എസ്.എഫ്.ഇ റീജണല്‍ മാനേജര്‍ അജയ്, ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.