മുംബൈ: പത്ത് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഉയിർപ്പ്. ബുനനാഴ്ച വ്യാപാരം ഒരു ശതമാനത്തിലധികം ഉയർന്നു. മുംബൈ സൂചികയായ ബി എസ് ഇ സെൻസെക്സ് 740 പോയിന്‍റും ദേശീയ സൂചികയായ നിഫ്റ്റി 255 പോയിന്‍റും ഉയര്‍ന്നാണ് വ്യാപാരം ആവസാനിപ്പിച്ചത്. തീരുവ ‘യുദ്ധ’ത്തിനിടെ നിർണായക നീക്കം, ട്രംപും ട്രൂഡോയുമായി ചർച്ച; വാഹന നിർമാതാക്കൾക്ക് ആശ്വാസത്തിന് സാധ്യത മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.66 ശതമാനവും 2.80 ശതമാനവും ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 33 പൈസ ഉയർന്നു. ഒരുഡോളറിന് 86 രൂപ 95 പൈസ എന്ന നിരക്കിലാണ് ബുധനാഴ്ച വിനിമയം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, മഹീന്ദ്ര & മഹീന്ദ്ര, എച്ച് സി എൽ ടെക്നോളജി, ടെക് മഹീന്ദ്ര, അദാനി പോർട്ട്, ടാറ്റ മോട്ടോഴ്സ്, പവർ ഗ്രിഡ്, എൻ ടി പി സി, ഇൻഫോസിസ്, ടി സി എസ്, ഭാരതി എയർടെൽ എന്നീ കമ്പനികൾ നേട്ടത്തിലാണ് വ്യാപാരം ആവസാനിപ്പിച്ചത്.



