കായംകുളം: പത്തിയൂർ പഞ്ചായത്ത് ഗവ.ഹൈസ്ക്കൂളിൽ ബഹുനില മന്ദിരവും സ്ക്കൂൾ സ്റ്റേഡിയയും നിർമ്മിക്കുന്നതിനുള്ള നടപടിയായി. യു പ്രതിഭ എം എൽ എ യുടെ ശ്രമഫലമായി സ്കൂളിൽ പുതിയ കെട്ടിടം നിർമ്മാണത്തിനായി മൂന്ന് കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.ആദ്യ ഘട്ടമെന്ന നിലയിൽ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു കഴിഞ്ഞു.നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി സ്ക്കൂളിലെ ശോചനീയാവസ്ഥയിലായ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടിയും പൂർത്തിയായി.കൂടാതെ സ്കൂൾ അങ്കണത്തിൽ ഭീഷണിയായ കൂറ്റൻ തേക്ക് മരവും ലേലം ചെയ്യ്ത് വെട്ടിമാറ്റുന്നതിനും അനുമതി ലഭിച്ചു.സ്കൂൾ സ്റ്റേഡിയത്തിൻ്റെ വികസനത്തിനായി 50 ലക്ഷം രൂപയാണ് അനുവദിച്ചത്.ഇതോടൊപ്പം സ്റ്റേഡിയത്തിൻ്റെ വികസനവും പൂർത്തിയാക്കും. അടുത്ത അധ്യയന വർഷം പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിക്കത്തക്ക നിലയിൽ നിർമ്മാണ പ്രവർത്തനങൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്ന് യു പ്രതിഭ എം എൽ എ പറഞ്ഞു.സ്ക്കൂളിൽ ആഡിറ്റോറിയം നിർമ്മിക്കുന്നതും പരിഗണനയിലുണ്ടെന്ന് എം എൽ എ പറഞ്ഞു. അക്കാഡമിക് മികവിൽ തുടർച്ചയായി 13 വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം കൈവരിച്ച ജില്ലയിലെ മികച്ച സ്കൂളാണ്. കായിക രംഗത്ത് സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കൈവരിക്കാനും കഴിഞ്ഞിട്ടുണ്ട്. കലാരംഗത്തും മികച്ച മുന്നേറ്റം നടത്താനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സ്ക്കൂൾ വികസനം പൂർത്തിയാകുന്നതോടെ കൂടുതൽ ഉയരങ്ങളിൽ എത്താനും കഴിയും.