Wednesday, August 6, 2025
No menu items!
HomeCareer / job vacancyപത്താംക്ലാസും ഐടിഐ യോഗ്യതയുള്ളവർക്ക് 6745 അപ്രന്റിസ് അവസരവുമായി റെയിൽവേ, ഓൺലൈനായി അപേക്ഷിക്കാം

പത്താംക്ലാസും ഐടിഐ യോഗ്യതയുള്ളവർക്ക് 6745 അപ്രന്റിസ് അവസരവുമായി റെയിൽവേ, ഓൺലൈനായി അപേക്ഷിക്കാം

  • വെസ്റ്റേൺ റെയിൽവേ: 5066 അപ്രന്റിസ്
  • നോർത്ത് സെൻട്രൽ റെയിൽവേ: 1679 അപ്രന്റിസ്

മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷൻ/ വർക്‌ഷോപ്പുകളിൽ 5066 അപ്രന്റിസ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙ ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ടർണർ, മെഷിനിസ്റ്റ്, കാർപെന്റർ, പെയിന്റർ (ജനറൽ), മെക്കാനിക്–ഡീസൽ, മെക്കാനിക്–മോട്ടർ വെഹിക്കിൾ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്,

ഇലക്ട്രിഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, വയർമാൻ, മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എസി, പൈപ് ഫിറ്റർ, പ്ലംബർ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, മെക്കാനിക് (ഇലക്ട്രിക്കൽ പവർ ഡ്രൈവ്സ്).

∙ യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/എസ്‌സിവിടി).

∙ പ്രായം: 15–24. അർഹർക്ക് ഇളവ്.

∙ സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙ ഫീസ്: 100. ഒാൺലൈനായി ഫീസടയ്‌ക്കാം.

പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.

∙ തിരഞ്ഞെടുപ്പ്: പത്താം ക്ലാസ്, ഐടിഐ പരീക്ഷകളുടെ മാർക്ക് അടിസ്ഥാനമാക്കി.

www.rrc-wr.com

∙ നോർത്ത് സെൻട്രൽ റെയിൽവേ: 1679 അപ്രന്റിസ്

ഉത്തർ പ്രദേശ്‌ പ്രയാഗ്‌രാജ് ആസ്ഥാനമായ നോർത്ത് സെൻട്രൽ റെയിൽവേയുടെ വിവിധ വർക്‌ഷോപ്/ഡിവിഷനുകളിൽ 1679 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

∙ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ (ജി ആൻഡ് ഇ), ആർമേച്ചർ വൈൻഡർ, മെഷിനിസ്റ്റ്, കാർപെന്റർ, ഇലക്ട്രിഷ്യൻ, പെയിന്റർ (ജനറൽ), മെക്കാനിക് (ഡീസൽ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ്, വയർമാൻ, ബ്ലാക്സ്മിത്ത്, പ്ലംബർ, മെക്കാനിക് കം ഒാപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, എംഎംടിഎം, ക്രെയ്ൻ, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്, ഹിന്ദി), ടർണർ, കംപ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്.

∙യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് ജയം/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ്/ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി/ എസ്‌സിവിടി).

∙പ്രായം: 15–24. അർഹർക്ക് ഇളവ്.

∙സ്റ്റൈപൻഡ്: ചട്ടപ്രകാരം.

∙ഫീസ്: 100. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല.

∙തിരഞ്ഞെടുപ്പ്: പത്താംക്ലാസ്, ഐടിഐ പരീക്ഷകളിൽ ലഭിച്ച മാർക്ക് അടിസ്‌ഥാനമാക്കി. www.rrcpryj.org

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments