തിരുവല്ല: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 26 മുതൽ 29 വരെ SNVSHS തിരുമൂലപുരം, സെന്റ് തോമസ് ഹയർ സെക്കണ്ടറി ഇരുവള്ളിപ്ര, ബാലികമഠം, തിരുമൂല വിലാസം യു.പി.സ്കൂൾ,എം.ഡി. ഇ.എൽ.പി.സ്കൂൾ തിരുമൂലപുരം എന്നീ സ്കൂളുകളിലായി നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം തിരുവല്ല മുൻസിലിപ്പാലിറ്റി വൈസ്. ചെയർമാൻ ജിജി വട്ടാശ്ശേരി പത്തനംതിട്ട വിദ്യാഭ്യാസ ഉപ ഡയറക്ടർ ബി.ആർ. അനിലയ്ക്ക് നൽകി നിർവ്വഹിച്ചു.
നെതാജി ഹയർ സെക്കണ്ടറി പ്രമാടം സ്കൂളിലെ വിദ്യാർത്ഥിനിയായ അലന്ന അജി തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുത്തത്. പ്രകാശ്.എ.കെ, പ്രേം.എസ്, ഹാഷിം.ടി.എച്ച്, ബിനു ജേക്കബ് നൈനാൻ, റഹ്മത്തുള്ള ഖാൻ.പി.എ, ബിനു.കെ.സാം, ഹരിഗോവിന്ദ്, അൻവർ.ടി.എം, സജി അലക്സാണ്ടർ, സ്മിജു ജേക്കബ്, അനിത ജി നായർ, എന്നിവർ പ്രസംഗിച്ചു.