പത്തനംതിട്ട: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, പത്തനംതിട്ടയിലെ മൂഴിയാർ ഡാം തുറന്നു. മൂന്ന് ഷട്ടറുകളിൽ രണ്ടാമത്തെ ഷട്ടർ 20 സെൻറീമീറ്റർ തുറന്നു. ആങ്ങാമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. അതിനാൽ നദീതീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 സെന്‍റീമീറ്ററാണ്. 190 മീറ്ററാണ് റെഡ് അലർട്ട് ലെവൽ. അതേസമയം, കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.



