Saturday, February 28, 2026
No menu items!
Homeവാർത്തകൾപഠിപ്പിച്ച ടീച്ചർ മുഖ്യ കഥാപാത്രമായി ബഷീർ പെരുവളത്ത് പറമ്പിൻ്റെ പുതിയ പുസ്തകമായ ദേശ വിലാസം എൽ...

പഠിപ്പിച്ച ടീച്ചർ മുഖ്യ കഥാപാത്രമായി ബഷീർ പെരുവളത്ത് പറമ്പിൻ്റെ പുതിയ പുസ്തകമായ ദേശ വിലാസം എൽ പി സ്ക്കൂളിൽ

കണ്ണൂർ : കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന കഥാകാരനും സാംസ്ക്കാരിക പ്രവർത്തകനുമായ ബഷീർ പെരുവളത്ത് പറമ്പിൻ്റെ പുതിയ പുസ്തകമായ ബാലസാഹിത്യ നോവലായ ‘ദേശ വിലാസം എൽ പി സ്ക്കൂളിൽ’ അക്ഷരം പഠിപ്പിച്ച ടീച്ചർ മുഖ്യ കഥാപാത്രമാവുന്നു.

കൊടൊളിപ്രത്തെ സൗമിനി കെ. നാരായണനാണ് ബഷീർ പെരുവളത്ത് പറമ്പിനെ പെരുവളത്ത് പറമ്പ് റഹ്മാനിയ എൽ പി സ്ക്കൂളിൽ അക്ഷരം പഠിപ്പിച്ചത്. കുട്ടികളെ സ്വന്തം കുട്ടികളോടെന്നപോൽ സ്നേഹത്തിൽ പെരുമാറുന്ന ടീച്ചറുടെ സ്വഭാവം ഏറെ സ്വാധീനിച്ച ബഷീറിന് വീട്ടിലെ പ്രതികൂല സാഹചര്യത്തിൽ പ്രയാസപ്പെട്ട് പ്രാഥമിക വിദ്യാഭ്യാസമേ നേടാനായുള്ളുവെങ്കിലും, ടീച്ചറുടെ സ്നേഹവും അക്ഷര സ്നേഹവും മനസിൽ വെച്ച് അക്ഷരങ്ങളോടും, സാംസ്കാരിക പ്രവർത്തനങ്ങളോടും കൂടെ കൂട്ടിയത്.

ചെറുതറ എന്ന ഗ്രാമവുo ദേശ വിലാസം എൽ പി സ്കൂളും പരസ്പര സ്നേഹവും ഒക്കെ പ്രതിപാദിക്കുകയാണ് നോവലിൽ. കണ്ണൂർ ഇതൾ ബുക്സാണ് പ്രസാധകർ. ജില്ലാലൈബ്രറി കൗൺസിൽ കലക്ട്രേറ്റ് മൈതാനിയിൽ സംഘടിപ്പിക്കുന്ന പുസ്തകോൽസവത്തിൽ 25 ന് വൈകുന്നേരം 4 ന്ഇതൾ ബുക്സ്റ്റാളിൽ വെച്ച് കഥാകൃത്ത് ടി.പി വേണുഗോപാലൻ രതിഷ് ചെങ്ങളായിക്ക് നൽകി പ്രകാശനം ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments