Tuesday, July 8, 2025
No menu items!
Homeവാർത്തകൾ പഠനത്തിനായി രാജ്യത്ത് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ

 പഠനത്തിനായി രാജ്യത്ത് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ

പഠനത്തിനായി രാജ്യത്ത് എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും നിയന്ത്രിക്കാനൊരുങ്ങി കാനഡ. പാർപ്പിടം, ആരോഗ്യ സംരക്ഷണം, മറ്റു സേവനങ്ങൾ എന്നിവയിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ഈ നീക്കം. ഈ വർഷം 4,37,000 സ്റ്റഡി പെർമിറ്റുകൾ അനുവദിക്കാനാണ് തീരുമാനം. അതായത് ഇത് 2024 ൽ നിന്ന് 10 ശതമാനം കുറവാണ്. സമീപ വർഷങ്ങളിലെ ജനസംഖ്യ വളർച്ച ഭവന ക്ഷാമം രൂക്ഷമാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് 2024ൽ കാനഡ രാജ്യാന്തര വിദ്യാർത്ഥി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. 2023ൽ, വിദേശ വിദ്യാർത്ഥികൾക്ക് 6,50,000ലധികം പഠന പെർമിറ്റുകളാണ് നൽകിയത്. 10 വർഷം മുൻപ് രാജ്യത്തുണ്ടായിരുന്ന രാജ്യാന്തര വിദ്യാ‍ർ‌ത്ഥി കളുടെ എണ്ണത്തെക്കാൾ മൂന്നിരട്ടി ഇപ്പോഴുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കുടിയേറ്റം മൂലമുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ച ഭവന ചെലവുകളും വർധിപ്പിക്കുന്നുണ്ട്. അതേസമയം, ആഭ്യന്തര വിദ്യാർത്ഥികളെ അപേക്ഷിച്ച് രാജ്യാന്തര വിദ്യാർത്ഥികളിൽ നിന്നും ഉയർന്ന ട്യൂഷൻ ഫീസാണ് സ്ഥാപനങ്ങൾ ഈടാക്കുന്നത് എന്നതും ആശങ്ക ഉളവാക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments