തിരുവില്വാമല: പട്ടിപ്പറമ്പ് ക്ഷീരോദ്പാദക സഹകരണ സംഘം വാർഷിക പൊതു യോഗം ക്ഷീരസംഘം ഹാളിൽ നടന്നു. മിൽമ എറണാകുളം മേഖല ഡയറക്ടർ ബോർഡ് അംഗവും പട്ടിപ്പറമ്പ് ക്ഷീരോദ്പാദക സഹകരണ സംഘം പ്രസിഡന്റുമായ താര ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിലാണ് വാർഷിക പൊതു യോഗം നടന്നത്.
രണ്ട് കോടിയിലധികം രുപയുടെ വിറ്റ് വരവ് പ്രതീക്ഷിക്കുന്ന പ്രതീക്ഷ ബഡ്ജറ്റ് പൊതുയോഗത്തിൽ അവതരിപ്പിച്ചു. കൂടുതൽ പാൽ അളന്ന ക്ഷീരകർഷകരായ പ്രബലകുമാരി, വിസി കൃഷ്ണൻ, സുധാഷ്ണകുമാർ എന്നിവരെ പൊതുയോഗത്തിൽ ആദരിച്ചു.
ഭരണ സമിതി അംഗങ്ങൾ ആയ കെകെ കൃഷ്ണൻ, കൃഷ്ണൻ കുട്ടി, രവിപ്രകാശ്, അജീഷ്, പ്രഭാകരൻ, ഇന്ദു ഗോപാലകൃഷ്ണൻ, ശാന്തകുമാരി, അമ്മു, ഡയറി എക്സ്റ്റൻഷൽ ഓഫീസർ റിസ്വാന, ഡയറി ഫാം ഇൻസ്ട്രക്ടർ ജിഷ, സംഘം സെക്രട്ടറി ജ്യോതി തുടങ്ങിയവർ സംസാരിച്ചു.