കുറവിലങ്ങാട്: പട്ടിത്താനം സെൻ്റ് ബോണിഫസ് പള്ളിയിൽ വിശുദ്ധ ബോണിഫസിൻ്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിൻ്റെയും തിരുന്നാൾ നാളെ തുടക്കമാകും.വൈകുന്നേരം 5 .30 ന് വികാരി ഫാ.അഗസ്റ്റ്യൻ കല്ലറയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. കാണക്കാരി സെൻ്റ് മേരീസ് പള്ളി റെക്ടർ ഫാ.ജോർജ് ചക്കുങ്കൽ ദിവ്യബലിയിൽ മുഖ്യകാർമ്മികനാകും.വി.എസ് എസ് എസ് അസിസ്റ്റൻറ് ഡയറക്ടർ ഫാ.ലിനൂസ് ബിവേര വചന പ്രഘോഷണം നടത്തും .തുടർന്ന് സെമിത്തേരിയിൽ പരേതർക്കായി അനുസ്മരണ പ്രാർത്ഥന. രണ്ടാം ദിനമായ ജനുവരി 11 ശനി വൈകുന്നേരം 5 മണിക്ക് കാണക്കാരി സെൻ്റ് മേരീസ് പള്ളിയിൽ ഫാ.തോമസ് പഴവക്കാട്ടിൽ (ഹോളിക്രോസ് പള്ളി വികാരി) ദിവ്യബലിയ്ക്ക് നേതൃത്വം നൽകും.
ഫാ. അഗസ്റ്റിൻ മുണ്ടാട്ട് പ്രദക്ഷിണം നയിക്കും, പ്രസംഗിക്കും. ഫാ.ജോണി കാഞ്ഞിരംപറമ്പിൽ വചന പ്രഘോഷണം നടത്തും. തുടർന്ന് പട്ടിത്താനം പള്ളിയിലേക്ക് പ്രദക്ഷിണം. മൂന്നാം ദിവസമായ ഞായർ വൈകുന്നേരം 4.30 ന് ആഘോഷമായ ദിവ്യബലി. വിമലഗിരി കത്തീഡ്രൽ റെക്ടർ മോൺ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ മുഖ്യകാർമ്മികനാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണത്തിനു ശേഷം 8 മണിക്ക് കൊടിയിറക്കവും സ്നേഹവിരുന്നും ഉണ്ടായിരിക്കുമന്ന് വികാരി ഫാ.അഗസ്റ്റ്യൻ കല്ലറയ്ക്കൽ ഇടവക സമിതി സെക്രട്ടറി ലാലു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു.



