Monday, December 22, 2025
No menu items!
HomeCareer / job vacancyപട്ടികജാതി/വർഗ വിഭാഗക്കാരായ ജേണലിസം ട്രെയിനി നിയമനം : അപേക്ഷ ക്ഷണിച്ചു

പട്ടികജാതി/വർഗ വിഭാഗക്കാരായ ജേണലിസം ട്രെയിനി നിയമനം : അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി പട്ടികജാതി – വർഗ വിഭാഗക്കാരായ ജേണലിസം ട്രെയിനികളെ തിരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി /പട്ടികവർഗ വിഭാഗക്കാരായ 15 യുവതി യുവാക്കൾക്ക് വിവിധ മാധ്യമ സ്ഥാപനങ്ങളിലും പട്ടികജാതി /പട്ടികവർഗ വികസന വകുപ്പുകളിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലും പരമാവധി രണ്ടു വർഷത്തെ പരിശീലനമാണ് നൽകുക.

യോഗ്യത : ജേണലിസം & മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം പ്രായപരിധി : 21-35 വയസ്സ്, നിയമന കാലാവധി : പരമാവധി രണ്ടു വർഷം, നിയമിക്കപ്പെടുന്നവർക്ക് ഓണറേറിയമായി പ്രതിമാസം 15,000/- രൂപ വീതം വകുപ്പ് നൽകും.

13 പേരെ സംസ്ഥാനത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിലും 2 പേരെ പട്ടികജാതി /പട്ടികവർഗ വികസന വകുപ്പിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലുമാണ് പരിശീലനത്തിനായി നിയമിക്കുക. ലഭ്യമായ അപേക്ഷകളിൽ നിന്നും അർഹതയുള്ള അപേക്ഷകരെ കണ്ടെത്തി അഭിമുഖം നടത്തിയായിരിക്കും നിയമനം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. അവസാന തിയതി 24.02.2025.

അപേക്ഷ അയയ്ക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 ഫോൺ-0484-242227

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments