പടിയൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ഗോവർധിനി പദ്ധതിയിലുടെ 46 മാസം പ്രായമുള്ള കന്നു കുട്ടികളെ തിരഞ്ഞെടുത്ത് സമീകൃത തീറ്റ സബ്സിഡിയിൽ കർഷകർക്ക് നൽകുന്നു. 32 മാസം പ്രായം വരെ 50 ശതമാനം പ്രീമിയം നിരക്കിൽ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. 46 മാസം പ്രായമുള്ള കന്നുകുട്ടികളെ മൃഗാശുപത്രിയിലെ കന്നുകുട്ടി ജനന രജിസ്റ്ററിൽ ചേർക്കണം രജിസ്റ്റർ ചെയ്ത കന്നുകുട്ടികളെ മാത്രമേ പരിഗണിക്കുകയുള്ളു. 23 ന് ഉള്ളിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9400473338 എന്ന മൊബൈൽ നമ്പറിൽ ബന്ധപെടാവുന്നതാണ്.