Saturday, August 2, 2025
No menu items!
HomeCareer / job vacancyപഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 2700 അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2700 ഒഴിവുണ്ട്. 22 ഒഴിവാണ് കേരളത്തിലെ സര്‍ക്കിളുകളിലുള്ളത് (എറണാകുളം-7, കോഴിക്കോട്-5, തിരുവനന്തപുരം-10). ഒരു വര്‍ഷമാണ് പരിശീലനം.

യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനു വായിക്കാനും സംസാരിക്കാനും മനസ്സിലാക്കാനും കഴിയണം. ഈ ഭാഷ പഠിച്ചതായി തെളിയിക്കുന്നതിന് പത്താംക്ലാസിലെയോ പന്ത്രണ്ടംക്‌ളാസിലെയോ മാര്‍ക്ക്ഷിറ്റ്/ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഹാജരാക്കാത്തവര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭാഷാപരിജ്ഞാനം തെളിയിക്കുന്ന പരീക്ഷകൂടി അഭിമുഖീകരിക്കണം.

പ്രായം: 30.06.2024-ന് 20-28 വയസ്സ്. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.(എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും 35 വയസ്സുവരെയും (ഒ.ബി.സി.-38 വയസ്സ്, എസ്.സി./ എസ്.ടി-40 വയസ്സ്) ഇളവ് ലഭിക്കും. വിമുക്തഭടന്മാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.

സ്‌റ്റൈപെന്‍ഡ്: ഗ്രാമ/ അര്‍ധ നഗരങ്ങളില്‍ 10,000 രൂപ, നഗരങ്ങളില്‍ 12,000 രൂപ, മെട്രോ നഗരങ്ങളില്‍ 15,000 രൂപ. ഫീസ്: ഭിന്നശേഷിക്കാര്‍ക്ക് 472 രൂപ, വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും 708 രൂപ, മറ്റുള്ളവര്‍ക്ക് 944 രൂപ എന്നിങ്ങനെയാണ്. ജി.എസ്.ടി. ഉള്‍പ്പെടെയാണ് ഫീസ്. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്.

പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുണ്ടാകും. ജൂലായ് 28-നായിരിക്കും പരീക്ഷ. ഒരു മണിക്കൂറാണ് പരീക്ഷാസമയം. ഇംഗ്ലീഷ്/ ഹിന്ദിയായിരിക്കും പരീക്ഷാമാധ്യമം. 100 മാര്‍ക്കിനുള്ള പരീക്ഷയില്‍ ജനറല്‍/ ഫിനാന്‍ഷ്യല്‍ അവേര്‍നെസ്സ്, ജനറല്‍ ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആന്‍ഡ് റീസണിങ് ആപ്റ്റിറ്റിയൂഡ്, കംപ്യൂട്ടര്‍ നോളെജ് എന്നിവയായിരിക്കും വിഷയങ്ങള്‍.

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments