ചെറുതോണി: വെണ്‍മണി പട്ടയക്കുടി പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തില്‍ ഞായറാഴ്ച വിശേഷാല്‍ പൂജകള്‍ നടക്കും. രാവിലെ 11ന് കനകധാരാ യജ്ഞം, കുബേര മന്ത്രാർച്ചന, 12 ന് മഹാകാര്യസിദ്ധിപൂജ, രോഗശാന്തി എണ്ണ വിതരണം പ്രസാദ ഊട്ട് എന്നിവ നടക്കും.
ക്ഷേത്രം ആചാര്യൻ ചേർത്തല സുമിത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ദേശത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ഭക്തർക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ക്ഷേത്രം സെക്രട്ടറി ബിനു പിള്ള തെങ്ങനാല്‍ പറഞ്ഞു. വിവരങ്ങള്‍ക്ക്ഫോണ്‍:9920995288.
പഞ്ചമല ഭഗവതി മഹാദേവ ക്ഷേത്രത്തില്‍ മഹാകാര്യസിദ്ധിപൂജ
RELATED ARTICLES