Sunday, December 21, 2025
No menu items!
Homeവാർത്തകൾനൊസ്റ്റാൾജിയ വാട്സ്ആപ് കൂട്ടായ്മ ബാല പ്രതിഭാ പുരസ്‌കാരം സമർപ്പണം നടത്തി

നൊസ്റ്റാൾജിയ വാട്സ്ആപ് കൂട്ടായ്മ ബാല പ്രതിഭാ പുരസ്‌കാരം സമർപ്പണം നടത്തി

കോട്ടയം: കലയിലും, സാഹിത്യത്തിലും, കായികത്വത്തിലും നേതൃത്വത്തിലും,മികവ് പുലർത്തിയ കുട്ടികളെ നൊസ്റ്റാൾജിയ ക്രീയേഷൻസ് വാട്സ്ആപ് ഗ്രൂപ്പ്‌ പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു. ഗിന്നസ് അവാർഡ് ജേതാവും നാടൻ പാട്ട് കലാകാരനും ആയ ബേബി പാറക്കടവൻ ഉത്ഘാടനം ചെയ്‌തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉള്ള 41 കുട്ടികളെയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. സംസ്ഥാന തലത്തിലും ജില്ലാ, സബ്ജില്ല, സ്കൂൾ തലത്തിലും മികവ് പുലർത്തിയ കുട്ടികളാണ് ഇവർ.

അപൂർവ്വ മുരളീധരൻ (ഗായിക കോട്ടയം), അദിതി സി രാജേഷ് (ഗായിക എറണാകുളം), ഡൈൻ രാജ് (ഫുട് ബോളർ കോട്ടയം), അർജുൻ രാജേഷ് (ഹാൻഡ് ബോൾ കോട്ടയം), ജെറിൻ രാജ് (ഫുട് ബോൾ കോട്ടയം), ജെനി രാജ്‌ (കോഖോ കോട്ടയം ), എയ്ഞ്ചൽ കുര്യാക്കോസ് (ഗായിക കോട്ടയം), അൽഫോൻസ് കുര്യാക്കോസ് (ഗായിക കോട്ടയം), ശ്രീനന്ദ S വാദ്ധ്യാർ (നൃത്തകല കോട്ടയം ), ജീവൻ കിരൺ (സംഗീതം കോട്ടയം ), സായൂജ്യ മോൾ ബിജി (നടനം കോട്ടയം ), ആര്യ നന്ദ മനോജ്‌ (സാഹിത്യം പാമ്പാടി ), അസാഫ് സാം സാജു (സംഗീതം, ചിത്രകല കോട്ടയം), ഇഷാനി.ആർ (ഗായിക തൃശൂർ ), ശിവദ ശ്രീജിത്ത്‌ (സംഗീതം കോട്ടയം), ദക്ഷ പ്രേം ശരത് (സംഗീതം, നടനം, അഭിനയം എറണാകുളം ), അമയാ പാറൂസ് (അഭിനയം എറണാകുളം), അബെൻ പീറ്റർ ജോൺസൺ (ഗ്വിറ്റാർ കോട്ടയം ),ആൽബിൻ ജോൺസൺ (സംഗീതം കോട്ടയം), സാറ സനീഷ് (സംഗീതം,അഭിനയം പാലാ), അമേയ സി രാജേഷ് (ചിത്രകല, എറണാകുളം), വേണിക.വി (ഗായിക, പാമ്പാടി), ആരോമൽ സിനീഷ് (സംഗീതം കോട്ടയം ), അമയ് അരവിന്ദ് (പ്രസംഗം കോട്ടയം), നീരവ് ശ്യാം (സംഗീതം, കോട്ടയം), ശ്രീനന്ദ എസ് നായർ (സംഗീതം, കോട്ടയം), സെറാഫിൻ സനീഷ് (സംഗീതം, അഭിനയം, (പാലാ ),അന്നാ സാബു (നൃത്തം ഏറ്റുമാനൂർ ), മീനാക്ഷി ബാലുദാസ് (സംഗീതം കോട്ടയം),എയ്ഞ്ചൽ മേരി അനീഷ്‌ (സംഗീതം, അഭിനയം, വൃന്ദ വാദ്യം പാലാ ),മരിയ റോസ് ബെന്നി (നേതൃത്വ പാടവം, അഭിനയം ),അഭിനവ് ബ്ലസൻ (സംഗീതം, വാദ്യോപകരണം), പ്രാർത്ഥന പ്രകാശ് (നൃത്തം കോട്ടയം ),അബ്നി സാറാ റോഷ് (സംഗീതം കോട്ടയം), അന്ന മേരി ജോസ്(നൃത്തം കൂത്താട്ടു കുളം ),ഇവാന അന്ന ബിനു (നൃത്തം, സംഗീതം ആലപ്പുഴ), ദിയ ദിനേശ് (നൃത്തം, തബല കോട്ടയം), സിംഫണി അഡ്ലേയ്ഡ് (നൃത്തം, കാർട്ടൂൺ), സിബിസൺ ഗോഡ്സെന്റ് (ചിത്രകല കോട്ടയം ), സീയന്ന ഹാർമണി (ചിത്രകല കോട്ടയം), ഇമ്മനുവേൽ ഡാർവിൻ (ഇലക്ട്രിഷ്യൻ, നടൻ ), രൂബെൻ ഡാർവിൻ ( നടൻ കോട്ടയം), സ്പെഷ്യൽ പുരസ്‌കാരം ഷാൻവിൻ(സംഗീതം തൃശൂർ ), ദ്രുപദ് ദിനേശ് (നടൻ കോട്ടയം) എന്നിവരാണ് പുരസ്‌കാരം നേടിയത്.

നാടക കലാകാരൻ ഇ വി ഫിലിപ്പ്,ഗായകൻ കോട്ടയം സുരേഷ്, ഫിലിം ആക്ടർ ജെമിനി, ഹൈ കോർട്ട് അഭിഭാഷക ശ്രുതി മജേഷ്, ബേബി കാശ്‍മീര,ഒരുമ്പെട്ടവൻ ഡയറക്ടർ ജോഗിഷ്,ഹോളി ഫാമിലി HSS അധ്യാപകൻ സാബു സാർ,ഗായകൻ കലാഭവൻ ജയകുമാർ,മ്യൂസിക്ഡയറക്ടർ പീറ്റർ വി ജോൺ, ഗ്വിറ്റാറിസ്റ്റ് ബിജു ചെറിയാൻ, ഗ്രൂപ്പ്‌ ലീഡേഴ്‌സ് ആയ രാജേഷ് ബി, സന്തോഷ് സുറുമി, അഡ്വ മജേഷ് പിബി, ബിൻസി ജോസ്, ജിക്കി ബാബു, ഡാർവിൻ ജോൺ,രാജേഷ് പി ആർ, ശ്രീജിത്ത്‌ പി എം, ലിന്റോ തോമസ്, കെ സി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.

ബഹുമുഖ പ്രതിഭയായ ഗ്രൂപ്പ്‌ ഡയറക്ടർ സിബിപീറ്ററെ ഗിന്നസ് അവാർഡ് ജേതാവ് ബേബി പാറക്കടവൻ പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments