കോട്ടയം : നൊസ്റ്റാൾജിയ ക്രീയേഷൻസ് ഗ്രൂപ്പ് 2024 ലെ പ്രതിഭാ അവാർഡ് പ്രഖ്യാപിച്ചു. വിവിധ മേഖലകളിലെ ആയിരത്തോളം പേരിൽ നിന്നും തെരഞ്ഞെടുത്ത 35 പ്രതിഭകൾക്കാണ് അവാർഡ്. സംഗീതം, തീയേറ്റർ, സാങ്കേതികം സാഹിത്യം, സ്റ്റേജ് പെർഫോമർ, സോഷ്യൽ വർക്ക്, സമഗ്ര സംഭാവന എന്നീ ഏഴു വിഭാഗങ്ങളിൽ നിന്ന് ഒരോ വിഭാഗത്തിലെയും 5 പ്രതിഭകളെ വീതമാണ് അവാർഡിന് തെരഞ്ഞെടുത്തത്.
സംഗീത അവാർഡ് സംഗീതസംവിധാനം (സന്തോഷ്, സുറുമി ),ശാസ്ത്രീയ സംഗീതം (സാബു കൊക്കാട്ട് ),ലളിത സംഗീതം പുരുഷൻ( കലാഭവൻ ജയകുമാർ ), ലളിത സംഗീതം സ്ത്രീ (ലതാറാണി ടീച്ചർ തിരുവനന്തപുരം )സംഗീത അധ്യാപനം (ജിക്കി ബാബു ടീച്ചർ തലയോലപ്പറമ്പ് ) തീയേറ്റർ അവാർഡ് : നടൻ,നാടകം (കലാ നിലയം രമേശ് കൃഷ്ണ ),നടൻ,ഷോർട് ഫിലിം (ബാബു മണിമലപ്പറമ്പിൽ), നടി,ഷോർട് ഫിലിം (മായ ബിനീഷ് കണ്ണൂർ ),സിനിമ-നടൻ (ജെമിനി ജോസഫ്), സംവിധാനം-നാടകം- ടെലിഫിലും(ഇ വി ഫിലിപ്പ്.) സാങ്കേതിക അവാർഡ് : സ്റ്റുഡിയോ, മിക്സിങ് (പിൻസൺ എത്സാ ജോൺ ),കീബോർഡ് പ്രോഗ്രാമർ (ജിനേഷ് ജോൺ മോസസ് ),ക്യാമറ- എഡിറ്റിംഗ് (ഡാർവിൻ ജോൺ ),മേക്കപ്പ്,
കലാനിലയം സജി കിടങ്ങൂർ,റീമ്യൂസിക് (ജോൺസൺ മോളി), സാഹിത്യ അവാർഡ് : കഥ- പിൻവിളി(സുധാദേവി ടീച്ചർ),കവിത, ഊഷരതയിലേക്കൊരു ജലബിന്ദു (ലിജി സോജൻ ),ഗാനരചന(സുജാത ഫ്രാൻസിസ് ),ഗാനരചന-പ്രത്യേക പരിഗണന (ഷെജീർ സൈനുദ്ധീൻ ),നോവൽ-മകൾ( അനിൽകുമാർ വി പി), സ്റ്റേജ് പെർഫോമർ: ഗായകൻ (ശിങ്കാരവേലൻ )
,മിമിക്രി (വിനോജ് ചങ്ങനാശ്ശേരി ),ഉപകരണ സംഗീതം, വയലിൻ (ടോം ജോസ് മണിമൂളി )
,അവതാരകൻ (സനീഷ് കെ ജെ ),അവതാരക (ജിനി സാറ ജോൺ ടീച്ചർ )സോഷ്യൽ വർക്ക്:ആതുര സേവനം (ഡോ :അരുൺ ഇ എസ് ),ഗ്രാമ വികസനം(റെനിമോൾ),രാഷ്ട്രീയ പ്രവർത്തകൻ (രാജേഷ് ജെ. CPIM.), ജീവ കാരുണ്യം (രഞ്ജിത് എസ് വാദ്ധ്യാർ ),അധ്യാപനം (ബിനി ടീച്ചർ ), സമഗ്ര സംഭാവന അവാർഡ്:പോലിസ് (ബിനുമോൾ പി ജെ),കീബോർഡ് (പീറ്റർ V ജോൺ ), തബല(ശിവദാസ് ),വയലിൻ (വയലിൻ മാത്യൂസ് ), ഫ്ലൂട്ട് (ആലിച്ചൻ).
മാർച്ച് 2 ഞായറാഴ്ച കോട്ടയത്തു കൊല്ലാട് സഹകരണ ബാങ്ക് ഹാളിൽ കലാസാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ അവാർഡ് സമർപ്പിക്കും. അവാർഡ് കമ്മിറ്റിക്കു വേണ്ടി ഡയറക്ടർ സിബിപീറ്റർ, കോ ഡയറക്ടർ സന്തോഷ് സുറുമി, കലാഭവൻജയകുമാർ, ജിക്കി ബാബു, രാജേഷ് ബി തുടങ്ങിയവർ പ്രഖ്യാപനം നടത്തി.