കാഠ്മണ്ഡു: നേപ്പാളിൽ ഭൂചലനം. ഒരു ദിവസം തുടർച്ചയായ രണ്ട് ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച രാവിലെ നേപ്പാളിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ നേരിയ തീവ്രതയുള്ള ഭൂചലനങ്ങൾ ഉണ്ടായതായി റീജിയണൽ സീസ്മോളജിക്കൽ സെന്റർ റിപ്പോർട്ട് ചെയ്തു. പുലർച്ചെ 3.14 നാണ് ബാഗ്ലുങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മ്യാഗ്ഡി ജില്ലയിൽ റിക്ടർ സ്കെയിലിൽ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെ രാവിലെ 6.20 നാണ് റിക്ടർ സ്കെയിലിൽ 41 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടാകുന്നത്. മ്യാഗ്ഡി ജില്ലയിലെ മുരിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.



